'എനിക്ക് മക്കൾക്കൊപ്പം പോലും ഇരിക്കാൻ വയ്യേ? ഇത് നീതിയും നെറിയുമില്ലായ്മയാണ്': ഭാഗ്യലക്ഷ്മി

Published : Feb 08, 2019, 09:15 PM ISTUpdated : Feb 09, 2019, 12:14 AM IST
'എനിക്ക് മക്കൾക്കൊപ്പം പോലും ഇരിക്കാൻ വയ്യേ? ഇത് നീതിയും നെറിയുമില്ലായ്മയാണ്':  ഭാഗ്യലക്ഷ്മി

Synopsis

ആ ഫോട്ടോ കണ്ട് ഒരാൾ പോസ്റ്റ് ഇട്ടത് " കണ്ടില്ലേ ഭർത്താവിനെ ഉപേക്ഷിച്ച് ഇവൾ ആണുങ്ങൾക്കൊപ്പമിരിക്കുന്നു, അവളുടെ കൈ എവിടെയാണെന്ന് നോക്കൂ' എന്നാണെന്ന് ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: ഇന്നത്തെ സൈബർ ലോകം നീതിയും നെറിയുമില്ലാത്തതെന്ന് ‍‍‍ഡബ്ബിംങ് ആ‍ർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. എന്‍റെ ആൺമക്കൾക്കൊപ്പം അവരുടെ നടുവിൽ, മകന്‍റെ മടിയിൽ കൈ വെച്ച് ഞാൻ ഇരുന്ന ഫോട്ടോ വെച്ച് ഒരാൾ പോസ്റ്റ് ഇട്ടത് " കണ്ടില്ലേ ഭർത്താവിനെ ഉപേക്ഷിച്ച് ഇവൾ ആണുങ്ങൾക്കൊപ്പമിരിക്കുന്നു, അവളുടെ കൈ എവിടെയാണെന്ന് നോക്കൂ' എന്നാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പ്രതികരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.

തന്നെയും തന്‍റെ മക്കളേയും ചേർത്ത് പോസ്റ്റ് ഇട്ട പോത്തൻകോടുള്ള ആൾക്കെതിരെ താൻ പൊലീസിൽ പരാതിപ്പെടുകയും പൊലീസ് അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ഞാൻ വീട്ടിലെത്തും മുമ്പ്  അയാളെ ജാമ്യത്തിൽ വിട്ടയച്ചു. അപ്പോൾത്തന്നെ അയാൾ പോസ്റ്റിടുകയും ചെയ്തെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. 'കണ്ടില്ലേ എന്നെ പൊലീസ് അറസ്റ്റ് ചെയ്തു, വിട്ടയക്കുകയും ചെയ്തു' എന്നായിരുന്നു ആ പോസ്റ്റെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ടി ശബ്ന
'ലോഹപാളികളിലേത് ശബരിമല സ്വർണമാണെന്നറിഞ്ഞ് തന്നെയാണ് കൊള്ളയ്ക്ക് കൂട്ട് നിന്നത്'; ഗോവർദ്ധനെയും പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി