ഡിവൈഎഫ്ഐ നേതാവിന്‍റെ പീഡനം, പ്രതിപക്ഷ നേതാവിനെ സമീപിച്ചതിന് കാരണം സിപിഎമ്മില്‍ നിന്നുള്ള മോശം അനുഭവം; പെണ്‍കുട്ടിയുടെ അമ്മ

Published : Nov 17, 2018, 08:01 AM IST
ഡിവൈഎഫ്ഐ നേതാവിന്‍റെ പീഡനം, പ്രതിപക്ഷ നേതാവിനെ സമീപിച്ചതിന് കാരണം സിപിഎമ്മില്‍ നിന്നുള്ള മോശം അനുഭവം; പെണ്‍കുട്ടിയുടെ അമ്മ

Synopsis

ഹൈക്കോടതി ജീവൻ ലാലിന് മുൻ‌കൂർ ജാമ്യം അനുവാദിച്ചിരിക്കുകയാണ്. പെൺകുട്ടി നൽകിയ മൊഴിയിൽ വൈരുധ്യമുണ്ടെന്നും അതിനാലാണ് ജാമ്യം കുട്ടിയതെന്നും ജീവൻലാൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നെന്നും ഇത് തടയാണമെന്നുമാണ് പ്രതിപക്ഷ നേതാവിനോട് ആവശ്യപ്പെട്ടത്

കൊച്ചി: സിപിഎമ്മിൽ നിന്നും മോശമായ അനുഭവം ഉണ്ടായതിനാലാണ് സഹായത്തിനായി പ്രതിപക്ഷ നേതാവിനെ സമീപിച്ചതെന്നു ഇരിങ്ങാലക്കുടയിലെ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മ. പാർട്ടിയിലെ ഉന്നതരുടെ മേലുള്ള വിശ്വാസം നഷ്ടപെട്ടു. മൊഴി നൽകി ഒരു മാസം കഴിഞ്ഞിട്ടും ജീവൻ ലാലിനെ പോലീസ് അറസ്റ്റ് ചെയ്യാത്തതിൽ ദുരൂഹതയുണ്ടെന്നും പെൺകുട്ടിയുടെ 'അമ്മ പറഞ്ഞു.

എം എൽ എ ഹോസ്റ്റലിൽ വച്ച് കഴിഞ്ഞ ജൂലൈയിൽ ഡിവൈഎഫ്ഐ നേതാവ് ജീവൻലാൽ പീഡിപ്പിച്ചു എന്ന കേസിൽ ഹൈക്കോടതി ജീവൻ ലാലിന് മുൻ‌കൂർ ജാമ്യം അനുവാദിച്ചിരിക്കുകയാണ്. പെൺകുട്ടി നൽകിയ മൊഴിയിൽ വൈരുധ്യമുണ്ടെന്നും അതിനാലാണ് ജാമ്യം കുട്ടിയതെന്നും ജീവൻലാൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നെന്നും ഇത് തടയാണമെന്നുമാണ് പ്രതിപക്ഷ നേതാവിനോട് ആവശ്യപ്പെട്ടത്. പാർട്ടിയിലെ ഉന്നതരിൽ വിശ്വാസം നഷ്ടപെട്ടതിനാലാണ് രമേശ് ചെന്നിത്തലയെ സമീപിച്ചത്.

ജീവൻലാലിനെതിരെ പരാതി നൽകിയ ശേഷം കുടുംബത്തെ ഒറ്റപ്പെടുത്താൻ ശ്രമമുണ്ടായി. പാർട്ടിയിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും പുറത്താക്കി. സമൂഹമാധ്യമങ്ങളിൽ മോശം പ്രചാരണങ്ങൾ നടത്തി. എന്നിട്ടും നീതി കിട്ടുമെന്ന പ്രതീക്ഷ കൈവിട്ടിട്ടില്ല. മൊഴി നൽകി ഒരു മാസം കഴിഞ്ഞിട്ടും കേസിൽ മ്യൂസിയം പോലീസ് തുടർ നടപടികൾ സ്വീകരിക്കാത്തത് ജീവൻലാലിനുള്ള ഉന്നത ബന്ധങ്ങൾ മൂലമാണെന്ന് സംശയിക്കുന്നതായും പെൺകുട്ടിയുടെ 'അമ്മ പറഞ്ഞു.

PREV
click me!

Recommended Stories

വടക്കന്‍ കേരളത്തില്‍ കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ, പരസ്യപ്രചാരണം സമാപിച്ചു; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാൾ വോട്ടെടുപ്പ്
5 ദിവസത്തേക്ക് മാത്രമായി ബിഎസ്എൻഎല്ലിന്‍റെ താത്കാലിക ടവർ, മൈക്രോവേവ് സംവിധാനത്തിൽ നെറ്റ്‍വർക്ക്; ഭക്തർക്ക് ആശ്വാസം