
കോഴിക്കോട്: പ്രവാചക കേശത്തിന്‍റെ ആധികാരികത തെളിയിക്കാന്‍ കാന്തപുരത്തെ വെല്ലുവിളിച്ച് ഇ കെ സുന്നി പ്രമേയം. പ്രവാചകന്‍ മുഹമ്മദ് നബിയുടേതെന്ന് അവകാശപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരും കൂട്ടരും പുതിയ മുടി പ്രദര്‍ശിപ്പിക്കുന്നതിനെതിരെയാണ് ഇ കെ സുന്നികള്‍ രംഗത്ത് വന്നിരിക്കുന്നത്.
സംഭാവന വാങ്ങി മുടിയിട്ട വെള്ളം വിതരണം ചെയ്യുകയും ചെയ്യുന്നു. വിശ്വസത്തെ ചൂഷണം ചെയ്യുന്ന നടപടിക്കെതിരെയാണ് ഇ കെ സുന്നികളുടെ യോഗത്തിന്‍റെ പ്രമേയം. കേശത്തിന്‍റെ ആധികാരികത തെളിയിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.
പ്രവാചകന്‍റെതെന്ന് പറയുന്ന മുടി സൂക്ഷിക്കാന്‍ പള്ളിപണിയാനുള്ള നീക്കം സംശയകരമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. സുന്നി ഐക്യചര്‍ച്ചകള്‍ക്ക് ഇത് തിരിച്ചടിയാകുമെന്നും പ്രമേയത്തില്‍ പരാമര്‍ശമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam