
മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപുിച്ച തിരുവനന്തപുരം കാസര്‍കോട് RRTS പദ്ധതി തള്ളി ഇ ശ്രീധരന്‍ രംഗത്ത്. അതിവേഗ റെയിൽവെയുമായി താരതമ്യം ചെയ്യുമ്പോൾ RRTS ഒരു സിമ്പിൾ വേസ്റ്റ് ആണ്. കേരളത്തില്‍ പ്രായോഗികമല്ല.സർക്കാരിന് വേറെ ഉദ്ദേശ്യം ഉണ്ടോ എന്നറിയില്ല..അതിവേഗ റെയിൽവേ എന്നത് ഇടതു സർക്കാർ ആശയം തന്നെ ആണ്..അതിനാണ് ആദ്യം ജപ്പാനിൽ നിന്ന്ആളെ കൊണ്ട് വന്നത്.ഇപ്പോൾ എന്താണ് ഇങ്ങനെ ഒരു മാറ്റo എന്ന് അദ്ദേഹം ചോദിച്ചു.മുഖ്യമന്ത്രിയോട് അതിവേഗ റെയിൽ പദ്ധതി ആദ്യം സംസാരിച്ചിരുന്നു.. അദ്ദേഹം ചർച്ചയിൽ തൃപ്തി കാണിച്ചു..കേന്ദ്രത്തിനു കത്ത് എഴുതണം എന്ന് താൻ പറഞ്ഞു.മുതിർന്ന ഉദ്യോഗസ്ഥർ വന്നു കാണുകയും ചെയ്തു..പക്ഷെ കത്തെഴുതാന്‍ മാത്രം സിഎം തയാറയില്ല.അങ്ങനെയാണ് താൻ തന്നെ നേരിട്ട് ഇറങ്ങിയതെന്നും ഇ ശ്രീധരന്‍ പറഞ്ഞു
RRTS തെരെഞ്ഞടുപ് സ്റ്റണ്ട് മാത്രമാണ്.പ്രഖ്യാപനങ്ങൾ നടത്തിയാൽ പദ്ധതി വരില്ല.ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമം മാത്രമാണിത്. മാക്സിമം ചെങ്ങന്നൂർ - തിരുവനന്തപുരം റൂട്ടില്‍ RRTS നടപ്പിൽ ആക്കാം..അതിന് അപ്പുറം വന്നാൽ, വേഗം കുറയ്ക്കേണ്ടി വരും.RRTS ജനശ്രദ്ധ തിരിക്കാൻ കൊണ്ട് വന്നതാകാം..നടക്കാൻ പോണില്ല എന്ന് എല്ലാവർക്കും അറിയാം.സ്ഥലം ഏറ്റെടുക്കാൻ സർക്കാരിന്‍റെ സഹായം വേണം..സര്‍വേ നടത്താൻ സ്റ്റേറ്റ് സഹായം വേണ്ട..സ്ഥലം ഏറ്റെടുപ്പ് കുറച്ചു കഴിഞ്ഞായിരിക്കും..അപ്പൊ ആരൊക്കെ ഉണ്ടാകും? ഈ സർക്കാർ ഉണ്ടാവുമോയെന്നും ഇ ശ്രീധരന്‍ ചോദിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam