
ദില്ലി:കേരളത്തിലുണ്ടായ പ്രളയത്തില്‍ യുഎഇ ധനസഹായം നല്‍കാന്‍ സന്നദ്ധത അറിയിച്ചിരുന്നുവെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ എത്ര തുകയാണ് യുഎഇ നല്‍കാമെന്ന് അറിയിച്ചതെന്ന് വ്യക്തമാക്കാന്‍ മന്ത്രാലയം തയ്യാറായില്ല.
കേരളത്തിലുണ്ടായ പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ യുഎഇ ഭരണാധികാരി ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നു. കേരളത്തില്‍ ഉണ്ടായ പ്രളയത്തില്‍ ദുഖം രേഖപ്പെടുത്തിയ യുഎഇ അവരാല്‍ സാധിക്കുന്ന സഹായം ചെയ്യാമെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു. എന്നാല്‍ 700 കോടി എന്നൊരു കൃത്യമായ സംഖ്യ പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തില്‍ യുഎഇ തലവന്‍ പറഞ്ഞില്ലെന്നാണ് വിദേശകാര്യവക്താവ് പറയുന്നത്.
ഔദ്യോഗികമായി അങ്ങനെയൊരു സഹായവാഗ്ദാനം വന്നാലും നിലവിലെ ചട്ടപ്രകാരമേ തീരുമാനം എടുക്കൂ എന്നും വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam