
ബംഗലൂരു: വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്ന വ്യവസായി വിജയ് മല്യയുടെ 1411 കോടി രൂപ വിലമതിക്കുന്ന സ്ഥാവര ജംഗമ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഐഡിബിഐ ബാങ്കില്‍ നിന്ന് 900 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാത്ത കേസിലാണ് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി.
ബാങ്കില്‍ നിക്ഷേപായി ഉണ്ടായിരുന്ന 34 കോടി രൂപ, ബാംഗ്ലൂരിലും മുംബൈയിലുമുള്ള രണ്ട് ഫ്ലാറ്റുകള്‍, ചെന്നൈയില്‍ നാലര ഏക്കറിലുള്ള വ്യാവസായിക ഭൂമി, കൂര്‍ഗില്‍ 28 ഏക്കറിലുള്ള കാപ്പിത്തോട്ടം ബംഗലൂരുവിലെ യുബി സിറ്റിയിലും കിംഗ് ഫിഷര്‍ ടവറിലുമുള്ള 8.4ലക്ഷം ചതുരശ്രയടി കമേര്‍ഷ്യല്‍ ഏരിയ എന്നിവയടക്കമുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
കേസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മൂന്ന് തവണ കോടതി നോട്ടീസ് അയച്ചിരുന്നെങ്കിലും മല്യ ഹാജരായിരുന്നില്ല. മല്യയെ ഇന്ത്യയിലേക്ക് തിരികെ അയക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ ബ്രിട്ടനെ സമീപിച്ചിട്ടുണ്ട്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam