എട്ടുവയസ്സുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ സഹപാഠി ബലാത്സം​ഗം ചെയ്തു

Published : Dec 27, 2018, 07:42 PM IST
എട്ടുവയസ്സുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ സഹപാഠി ബലാത്സം​ഗം ചെയ്തു

Synopsis

സ്കൂൾ വിദ്യാർത്ഥിനിയായ എട്ടുവയസ്സുകാരിയെ ഭോപ്പാലിൽ സഹപാഠിയായ വിദ്യാർത്ഥിയും സുഹൃത്തും ചേർന്ന് ബലാത്സം​ഗം ചെയ്തു. പെൺകുട്ടിയുടെ മാതാപിതാക്കളാണ് പൊലിസിൽ പരാതി നൽകിയത്

ഭോപ്പാൽ: സ്കൂൾ വിദ്യാർത്ഥിനിയായ എട്ടുവയസ്സുകാരിയെ ഭോപ്പാലിൽ സഹപാഠിയായ വിദ്യാർത്ഥിയും സുഹൃത്തും ചേർന്ന് ബലാത്സം​ഗം ചെയ്തു. പെൺകുട്ടിയുടെ മാതാപിതാക്കളാണ് പൊലിസിൽ പരാതി നൽകിയത്. വിദ്യാർത്ഥിയുടെ സുഹൃത്തിനെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലിസ് വെളിപ്പെടുത്തുന്നു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. റിപ്പോർട്ട് ലഭിച്ചതിന് ശേഷം സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോ​ഗിക്കുമെന്ന് പൊലിസ് അറിയിച്ചു.  

പെൺകുട്ടിയുടെ വീടിന് സമീപത്ത് വച്ച് ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ബുധനാഴ്ച പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലിസിൽ പരാതിപ്പെടുകയായിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ സംഭവത്തിൽ പ്രതിയായ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലിസ് വെളിപ്പെടുത്തി. ബലാത്സം​ഗക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മൈസൂരു കൊട്ടാരത്തിന് സമീപം ഹീലിയം സിലിണ്ടർ പൊട്ടിത്തെറിച്ചു, ഒരു മരണം, 4 പേർക്ക് പരിക്ക്
`നിശബ്ദ കാഴ്ചക്കാരാകാം' ; ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിൽ സൈനികർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്