മൂന്നു വർഷത്തിനുള്ളിൽ ഇവിടെ ഉപേക്ഷിക്കപ്പെട്ടത് 80 ചോരക്കുഞ്ഞുങ്ങള്‍; അതിലേറെയും പെൺകുഞ്ഞുങ്ങൾ

Published : Oct 04, 2018, 03:10 PM ISTUpdated : Oct 04, 2018, 03:16 PM IST
മൂന്നു വർഷത്തിനുള്ളിൽ ഇവിടെ ഉപേക്ഷിക്കപ്പെട്ടത് 80  ചോരക്കുഞ്ഞുങ്ങള്‍; അതിലേറെയും പെൺകുഞ്ഞുങ്ങൾ

Synopsis

മൂന്നു വർഷത്തിനുള്ളിൽ ഹൈദരാബാദിൽ വിവിധ സ്ഥലങ്ങളിലായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് എൺപതോളം നവജാതശിശുക്കളെയാണെന്ന് ഈ റിപ്പോർട്ടിൽ പറയുന്നു. ഇവയിലേറെയും പെൺകുഞ്ഞുങ്ങളാണെന്നതാണ് ഏറെ വേദനിപ്പിക്കുന്ന വസ്തുത.  


ഹൈദരാബാദ്: ആഴ്ചകൾക്ക് മുമ്പാണ് ഹൈദരാബാദ് റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ട് മാസം പ്രായമുള്ള നവജാത ശിശുവിനെ കണ്ടെത്തിയത്. ഇതിനെത്തുടർന്ന് സംസ്ഥാനത്തെ വനിതാ ശിശുവികസന മന്ത്രാലയം പുറത്തു വിട്ട കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ ഹൈദരാബാദിൽ വിവിധ സ്ഥലങ്ങളിലായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് എൺപതോളം നവജാതശിശുക്കളെയാണെന്ന് ഈ റിപ്പോർട്ടിൽ പറയുന്നു. ഇവയിലേറെയും പെൺകുഞ്ഞുങ്ങളാണെന്നതാണ് ഏറെ വേദനിപ്പിക്കുന്ന വസ്തുത.

ഈ വർഷം കണ്ടെത്തിയത് പത്തൊൻ‌പത് ശിശുക്കളെയാണ്. എല്ലാ മാസവും നാലു കുട്ടികളെയെങ്കിലും കിട്ടാറുണ്ടെന്ന് വനിതാ ശിശുവികസന മന്ത്രാലയം അധികൃതർ വെളിപ്പെടുത്തുന്നു. ദേവാലയങ്ങളിലും ആശുപത്രികളിലും മെട്രോ-റെയിൽവേ സ്റ്റേഷനുകളിലും നിന്നാണ് കുഞ്ഞുങ്ങളെ ലഭിക്കുന്നത്. നൽ​ഗോണ്ട, സം​ഗറെഡ്ഡി ജില്ലകളിൽ നിന്നാണ് കൂടുതൽ കുഞ്ഞുങ്ങളെ ലഭിച്ചിട്ടുള്ളത്.

തൊട്ടിൽ സംവിധാനങ്ങൾ ന​ഗരത്തിൽ ഉണ്ടെങ്കിലും അതിനെക്കുറിച്ചുള്ള അറിവില്ലായ്മയാണ് കു‍ഞ്ഞുങ്ങളെ തെരുവിലും മറ്റും ഉപേക്ഷിക്കാൻ‌ കാരണമായിത്തീരുന്നത്. ചവറുകൂനകളിലും ദേവാലയങ്ങളിലും ഓടയിലും വരെ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നവരുണ്ട്. കുഞ്ഞുങ്ങളെ ഇത്തരത്തിൽ തള്ളിക്കളയുന്നതിനെതിരെ ബോധവത്കരണം നടത്താനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉന്നാവ് ബലാത്സംഗ കേസ്; സിബിഐ സമര്‍പ്പിച്ച അപ്പീൽ തിങ്കളാഴ്ച സുപ്രീം കോടതിയിൽ അടിയന്തര വാദം
'വസ്തുത അറിയാതെ സംസാരിക്കരുത്'; പിണറായി വിജയന് മറുപടി നൽകി ഡി.കെ. ശിവകുമാർ