
ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഇന്ന് വൈകീട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും. രാവിലെ പ്രഖ്യാപിക്കാനിരുന്ന തെരഞ്ഞെടുപ്പ് തിയതി വൈകീട്ടത്തേക്ക് മാറ്റിവെച്ചതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.
രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തീസ്ഗഡ്, മിസോറാം, തെലങ്കാന സംസ്ഥാന തെരഞ്ഞെടുപ്പ് തിയതികളാണ് വൈകീട്ട് മൂന്ന് മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുക. നവംബര്‍ -ഡിസംബര്‍ മാസങ്ങളിലാകും വോട്ടെടുപ്പെന്നാണ് സൂചന. ഡിസംബര്‍ 10-ാം തിയതിക്കുള്ളി ഫലം പ്രഖ്യാപിച്ചേക്കും.
ചത്തീസ്ഗഡിൽ രണ്ടുഘട്ടങ്ങളിലായാകും വോട്ടെടുപ്പ്. മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ രണ്ടുമുതൽ മൂന്ന് ഘട്ടങ്ങളിലാകും വോട്ടെടുപ്പെന്നും സൂചനയുണ്ട്. രാവിലെ 12 മണിക്കാണ് തിയതി പ്രഖ്യാപിച്ചിരുന്നത്. പിന്നീട് മൂന്ന് മണിയിലേക്ക് മാറ്റുകയായിരുന്നു. ഉച്ചക്ക് ഒരു മണിക്ക് അജ്മേരിൽ പ്രധാനമന്ത്രിയുടെ റാലി നടക്കുന്നതുകൊണ്ടാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം കമ്മീഷൻ മാറ്റിവെച്ചതെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.
ബിജെപി- കോണ്‍ഗ്രസ് ദേശീയ നേതാക്കളെയും ഇന്ന് തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളിൽ പ്രചരണത്തിലാണ്. കോണ്‍ഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും ബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷായും മാധ്യമപ്രദേശിലാണ്. ബി.ജെ.പിക്കെതിരെ സഖ്യ ചര്‍ച്ചകളിൽ മധ്യപ്രദേശിൽ കോണ്‍ഗ്രസ് വലിയ വെല്ലുവിളി നേരിടുമ്പോഴാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നത്. 6 ശതമാനം വോട്ടുള്ള ബി.എസ്.പിയുടെ പിൻമാറ്റം മധ്യപ്രദേശിൽ തിരിച്ചടിയാകില്ലെന്നായിരുന്നു ഇന്നലെ രാഹുൽ ഗാന്ധി പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ ഇന്നുമുതൽ അഞ്ച് സംസ്ഥാനങ്ങളിൽ പെരുമാറ്റചട്ടം നിലവിൽ വരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam