
വയനാട്: മൂന്നുമാസമായി വേതനം ലഭിക്കാത്തതിനാല്‍ വയനാട് കല്‍പറ്റ എൽസ്റ്റൻ എസ്റ്റേറ്റിലെ തൊഴിലാളികൾ അനിശ്ചിതകാല നിരാഹാരത്തിനൊരുങ്ങുന്നു. പരാതി നല്‍കിയിട്ടും തൊഴില്‍വകുപ്പുദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ഇവരുടെ ആരോപണം. സമരം കടുത്താല്‍ തോട്ടം പൂട്ടിയിടുമെന്നാണ് തോട്ടം ഉടമകളുടെ നിലപാട്.
കല്‍പറ്റ എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍ ഒരു വര്‍ഷത്തിനിടെ നടന്നത് പത്തു സമരങ്ങള്‍. എല്ലാം കൂലിയും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട്. സമരം നടത്തുമ്പോല്‍ തൊഴിലാളിസംഘടനകളുടെ പ്രതിനിധികല്‍ സ്ംയുക്തമായി തോട്ടമുടമകളെ കണ്ട് പ്രശ്നം പരിഹരിക്കും. രണ്ടാഴ്ച്ച കഴിയുമ്പോള്‍ വീണ്ടും കൂലി മടുങ്ങും.
മുന്നൂറ്റി അമ്പത് തൊഴിലാളികളാണ് ഏല്‍സ്റ്റന്‍ എസ്റ്റേറ്റിലുളളത്. ഇവരെല്ലാം ചേര്‍ന്ന് തോട്ടം ഓഫീസിനുമുന്നില്‍ അനിശ്ചിതകാല നിരാഹാരസമരത്തിനാണ് ഒരുങ്ങുന്നത്. അതിനുമുമ്പ് സംയുക്ത സമരസമിതിയുടെ സഹായത്തോടെ തോഴിലാളികള്‍ തോട്ടമുടമയുടെ കാസര്‍കോട്ടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തും. തേയിലക്ക് വിലയില്ലാത്തതാണ് കാരണമായി തോട്ടമുടമ വിശദീകരിക്കുന്നത്. വില വര്‍ദ്ധിക്കുമ്പോള്‍ കൂലി കുടിശിക നല്‍കും. സമരം ശക്തമായാല്‍ തോട്ടം അടച്ചിടാനാണ് തീരുമാനമെന്നും ഉടമകള്‍ വിശദീകരിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam