കാശ്മീരിൽ നടന്ന എറ്റുമുട്ടലിൽ സൈനികന് വീരമൃത്യു; മൂന്ന് ഭീകരർ കൊല്ലപ്പെട്ടു

Published : Dec 15, 2018, 04:24 PM IST
കാശ്മീരിൽ നടന്ന എറ്റുമുട്ടലിൽ സൈനികന് വീരമൃത്യു; മൂന്ന് ഭീകരർ കൊല്ലപ്പെട്ടു

Synopsis

പുൽവാമയിലെ സിർനൂ ​ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നു എന്ന് വിവരം ലഭിച്ചതിനെ തുടർന്ന് സൈന്യം അന്വേഷണത്തിനെത്തിയതായിരുന്നു. ഇത് ഏറ്റുമുട്ടലിലാണ് കലാശിച്ചത്. 

ജമ്മുകാശ്മീർ: ദക്ഷിണ കാശ്മീരിലെ പുൽവാമയിൽ സുരക്ഷാ ഉദ്യോ​ഗസ്ഥരും ഭീകരരും തമ്മിലുണ്ടായ ഏറ്റമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. സൈനികരിലൊരാളും ഏഴ് സമീപവാസികളും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി സുരക്ഷാ ഉദ്യോ​ഗസ്ഥർ അറിയിച്ചു. പുൽവാമയിലെ സിർനൂ ​ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നു എന്ന് വിവരം ലഭിച്ചതിനെ തുടർന്ന് സൈന്യം അന്വേഷണത്തിനെത്തിയതായിരുന്നു. ഇത് ഏറ്റുമുട്ടലിലാണ് കലാശിച്ചത്. 

കൊല്ലപ്പെട്ട ഭീകരരിൽ അബീദ് ഹുസൈൻ, അമീർ അഹമ്മദ് എന്നിവരെ തിരിച്ചറിഞ്ഞതായി സൈന്യം വെളിപ്പെടുത്തി. നിരവധി നാട്ടുകാർക്ക് പരിക്കേറ്റു. സംഘർഷാവസ്ഥ ഉള്ളതിനായിൽ ഇന്റർനെറ്റ് സംവിധാനം വിച്ഛേദിച്ചതായി അറിയിച്ചു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രിയങ്ക ​ഗാന്ധിയും ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനും അസമിൽ; പ്രിയങ്കയുടെ വരവ് ജനം കാര്യമാക്കില്ലെന്ന് ഹിമന്ത ബിശ്വ ശർമ
ആനയുടെ ജഡം 32 കഷ്ണമായി മുറിച്ച്, സ്ഥലം മാറ്റി കുഴിച്ചിട്ടു, ഡിഎഫ്ഒയ്ക്ക് വനംവകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസ്