ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രാജപക്സെ രാജി വച്ചതായി റിപ്പോർട്ട്; റെനിൽ വിക്രമസിം​ഗെ തിരികെയെത്തിയേക്കും

Published : Dec 15, 2018, 03:51 PM ISTUpdated : Dec 15, 2018, 04:11 PM IST
ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രാജപക്സെ രാജി വച്ചതായി റിപ്പോർട്ട്; റെനിൽ വിക്രമസിം​ഗെ തിരികെയെത്തിയേക്കും

Synopsis

കൊളംബോയിലെ വസതിയിൽ വച്ച് നടന്ന പരിപാടിയ്ക്കിടയിൽ രാജപക്സെ രാജി ഒപ്പിട്ടതായി അദ്ദേഹത്തിന്റെ പിആർഒ സേമസിം​ഗെ മാധ്യമങ്ങളെ അറിയിച്ചു. വിക്രമസിം​ഗെയെ സ്ഥാനഭ്രഷ്ടനാക്കി സെപ്റ്റംബർ 26നാണ് രാജപക്സെ അധികാരമേറ്റത്.

കൊളംബോ: വിവാദ നടപടിയിലൂടെ ശ്രീലങ്കയിൽ പ്രധാനമന്ത്രി പദത്തിലേറിയ മഹീന്ദ രാജപക്സെ രാജിവച്ചതായി റിപ്പോർട്ട്. മുൻ പ്രധാനമന്ത്രിയായിരുന്ന റെനിൽ വിക്രമസിം​ഗെ തിരികെയെത്തിയേക്കുെമെന്ന് സൂചനയുണ്ട്. വിക്രമസിം​ഗെയെ പുറത്താക്കി പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് രാജപക്സെയെ പ്രധാനമന്ത്രിയാക്കിയത്. പാർലമെന്റിൽ ഭൂരിപക്ഷമില്ലായിരുന്ന ഇദ്ദേഹത്തെ പ്രധാനമന്ത്രിയാക്കിയത് ഭരണഘടനാവിരുദ്ധമാണെന്ന് അപ്പീൽ കോടതി വ്യക്തമാക്കിയിരുന്നു. റെനിൽ വിക്രമസിം​ഗെയ്ക്ക് ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകിയിരുന്നില്ല. 

കൊളംബോയിലെ വസതിയിൽ വച്ച് നടന്ന പരിപാടിയ്ക്കിടയിൽ രാജപക്സെ രാജി ഒപ്പിട്ടതായി അദ്ദേഹത്തിന്റെ പിആർഒ സേമസിം​ഗെ മാധ്യമങ്ങളെ അറിയിച്ചു. വിക്രമസിം​ഗെയെ സ്ഥാനഭ്രഷ്ടനാക്കി സെപ്റ്റംബർ 26നാണ് രാജപക്സെ അധികാരമേറ്റത്. രാജ്യത്ത് സ്ഥിരത വരുത്താൻ വേണ്ടിയാണ് രാജപക്സെ രാജി വച്ചതെന്ന് മകൻ നമൽ രാജപക്സെ ട്വീറ്റ് ചെയ്തിരുന്നു. ഒക്ടോബർ 26നാണ് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെ പുറത്താക്കി പ്രസിഡന്റ് മൈത്രിപാല സിരിസേന മഹിന്ദ രജപക്സയെ പ്രധാനമന്ത്രിയായി അവരോധിച്ചത്. എന്നാൽ പാർലമെന്റിൽ അവിശ്വാസ പ്രമേയത്തിൽ രജപക്സ തോറ്റതിനെ തുടർന്നു സിരിസേന പാർലമെന്റ് പിരിച്ചുവിടുകയായിരുന്നു. 

ജനുവരി 5 ന് പുതിയ തിരഞ്ഞെടുപ്പു നടത്താനും സിരിസേന ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സമർപ്പിച്ച ഹർജികൾ പരിഗണിച്ചശേഷമാണ് പ്രസിഡന്റിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്നു സുപ്രീംകോടതി വിധിച്ചത്. കാലാവധി അവസാനിക്കാൻ നാലര വർഷം ബാക്കിയിരിക്കെയാണ് പ്രസിഡന്റ് ഈ നടപടി കൈക്കൊണ്ടതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു വിധി. 
 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ ഓരോ പൗരന്റെയും അഭിമാനമായി മാറി; മൻ കീ ബാത്ത് 2025ലെ നേട്ടങ്ങളും നഷ്ടങ്ങളും വിശദീകരിച്ച് പ്രധാനമന്ത്രി
ഉന്നാവ് പീഡനക്കേസ്: കുൽദീപ് സെൻഗാറുമായി ഒത്തുകളിച്ചെന്ന ആരോപണവുമായി അതിജീവിത, പ്രതിഷേധത്തിനിടെ അതിജീവിതയുടെ അമ്മ തളർന്നുവീണു