ജിനേഷ് മരിച്ചത് 6 മാസം മുൻപ്, രേഷ്മ ജീവനൊടുക്കിയത് അടുത്തിടെ; പിന്നിൽ ബ്ലേഡ് മാഫിയയെന്ന് കുടുബം; പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല

Published : Jan 12, 2026, 11:56 AM ISTUpdated : Jan 12, 2026, 04:24 PM IST
bathery death

Synopsis

പരാതി നൽകുമ്പോൾ പോലീസ് ഒത്തുതീർപ്പിന് ശ്രമിക്കുന്നുവെന്ന് ജിനീഷിന്റെയും രേഷ്മയുടെയും അമ്മമാർ കണ്ണീരോടെ പറയുന്നു.

മാനന്തവാടി: ഇസ്രായേലിൽ വച്ച് ദുരൂഹസാഹചര്യത്തിൽ മരിച്ച ജിനേഷിന്റെയും ഭാര്യ രേഷ്മയുടെയും മരണത്തിൽ ബ്ലേഡ് മാഫിയക്കെതിരെ കുടുംബം. ജിനേഷിനെ ബ്ലേഡ് മാഫിയ ആക്രമിച്ചു എന്നും രേഷ്മക്ക് ഭീഷണി ഉണ്ടായിരുന്നുവെന്ന് ഇരുവരുടെയും അമ്മമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജിനേഷും രേഷ്മയും പരാതി നൽകിയിട്ടും പോലീസ് നടപടി എടുക്കാൻ തയ്യാറായില്ലെന്ന് കുടുംബം ആരോപിച്ചു.

ബിസിനസ് തകർന്നപ്പോൾ  ഉണ്ടായ സാമ്പത്തിക ബാധ്യത തീർക്കാനാണ് ജിനേഷ് ഇസ്രായേലിലേക്ക് പോയത്. കെയർ ഗീവർ ആയി ജോലി കിട്ടി ഒന്നരമാസത്തിനുള്ളിൽ ജിനേഷ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ജിനേഷ് പരിപാലിച്ചിരുന്ന ഇസ്രായേലി സ്വദേശിയായ സ്ത്രീയും കൊല്ലപ്പെട്ടിരുന്നു. ഇതിൻറെ ദുരൂഹതക്ക് ഉത്തരം തേടി  പരാതികൾ നൽകി കാത്തിരിക്കവെ ആണ് രേഷ്മയും ജീവിതം അവസാനിപ്പിച്ചത്. രണ്ടു മരണത്തിലും ഉത്തരം തേടുമ്പോഴാണ് കുടുംബം ബ്ലേഡ് മാഫിയയിൽ നിന്ന് നേരിട്ട് ഭീഷണിയെക്കുറിച്ച്  ഇരുവരുടെയും അമ്മമാർ തുറന്നുപറയുന്നത്. ജിനേഷും രേഷ്മയും ഭീഷണികളെ കുറിച്ച് ബത്തേരി പോലീസിൽ പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കുടുംബം കുറ്റപ്പെടുത്തി.

20 ലക്ഷം വായ്പ വാങ്ങിയ ജിനേഷ്  പലപ്പോഴായി പലിശക്കാർക്ക് തിരികെ നൽകിയിരുന്നു . എന്നാൽ 40 ലക്ഷം ആവശ്യപ്പെട്ട പലിശക്കാർ ഇപ്പോൾ അവശേഷിക്കുന്ന വീട്  കൈക്കലാക്കാനുള്ള ശ്രമം നടത്തുകയാണ് എന്നാണ് കുടുംബം ആരോപിക്കുന്നത്. ജിനേഷിനും രേഷ്മയ്ക്കും പത്തു വയസ്സായ ഒരു മകൾ മാത്രമാണ് ഉള്ളത്

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മെമ്മറി കാര്‍ഡ് ചോര്‍ന്നത് ലോകം അറിഞ്ഞത് താൻ കാരണം, കോടതി എന്തിനാണ് കളവ് പറയുന്നതെന്ന് അറിയില്ല, ഹാജരായത് 10 ദിവസം മാത്രമെന്നത് നുണ'; ടിബി മിനി
പെൺകുട്ടികളുടെ സിസിടിവി ദൃശ്യം മോശം വോയ്സ് സന്ദേശത്തോടെ പ്രചരിപ്പതായി പരാതി