ഒരാള്‍ പൊക്കത്തില്‍ വെള്ളം കയറിയിട്ടും വീട് വിട്ട് പോകാന്‍ കൂട്ടാക്കാതെ കുടുംബം

Published : Aug 18, 2018, 12:44 PM ISTUpdated : Sep 10, 2018, 03:40 AM IST
ഒരാള്‍ പൊക്കത്തില്‍ വെള്ളം കയറിയിട്ടും വീട് വിട്ട് പോകാന്‍ കൂട്ടാക്കാതെ കുടുംബം

Synopsis

റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടും വീട് വിട്ട് പോകാതെ മുകളിലെ നിലയിലേക്ക് മാറുകയായിരുന്നു ചില കുടുംബങ്ങളെങ്കിലും

ഒരാള്‍ പൊക്കത്തില്‍ വെള്ളം കയറി തുടങ്ങിയിട്ടും സ്വന്തം വീട് വിട്ട് രക്ഷപ്പെടാന്‍ തയ്യാറാകുന്നില്ല പലരും. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടും വീട് വിട്ട് പോകാതെ മുകളിലെ നിലയിലേക്ക് മാറുകയായിരുന്നു ചില കുടുംബങ്ങളെങ്കിലും. പിന്നീട് വെള്ളം പൊങ്ങിയതോടെ രക്ഷാപ്രവര്‍ത്തനം ദുസ്സഹമായ സാഹചര്യത്തില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ് ഇവരില്‍ പരലും. 

ഇതിനിടയിലാണ് രക്ഷാപ്രവര്‍ത്തനത്തിന് ബോട്ടുമായി എത്തിയിട്ടും വീട് വിട്ട് ഇറങ്ങാന്‍ ഒരു കുടുംബം തയ്യാറായില്ലെന്ന് ഷമീര്‍ ഷരീഫ് എന്ന യുവാവ് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. ''ചിലപ്പോഴെങ്കിലും ഈ ധൈര്യമാണ് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്. അതുകൊണ്ട്‌. രക്ഷാപ്രവർത്തകരുമായി സഹകരിക്കുക. വെള്ളത്തിന്റെ ഒഴുക്ക്‌ വിചാരിക്കുന്ന രീതിക്ക്‌ നില്‍ക്കുകയില്ല'' രക്ഷാപ്രവര്‍ത്തനത്തിനിടെ പങ്കുവച്ച വീഡിയോയിലൂടെ ഷരീഫ് പറയുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടി മീനാക്ഷിയെ ചേർത്തു പിടിച്ച് മന്ത്രി വിഎൻ വാസവൻ; 'ഇത്തരം നിലപാടുകളും, ധൈര്യവും പുതുതലമുറയ്ക്ക് പ്രതീക്ഷ നൽകുന്നു'
ക്രിസ്മസ് ദിനത്തിലെ വാജ്‌പേയി ജന്മ ദിനാഘോഷം; സർക്കുലർ വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ, 'ജീവനക്കാർ പങ്കെടുക്കേണ്ടത് നിർബന്ധം അല്ല'