ചെങ്ങന്നൂരിൽ ടെറസിന് മുകളിൽ ഒറ്റപ്പെട്ട് കുടുംബം: സഹായം അഭ്യർത്ഥിച്ച് ഫേസ്ബുക്ക് ലൈവ്

By Web TeamFirst Published Aug 16, 2018, 8:12 AM IST
Highlights

ആരെങ്കിലും പരമാവധി ഷെയർ ചെയ്ത് രക്ഷിക്കണം. എന്താ ചെയ്യേണ്ടതെന്ന് അറിയില്ല. താഴത്തെ നിലയിൽ വെള്ളം നിറഞ്ഞു. ‍ഞങ്ങളിപ്പോൾ മുകളിലത്തെ നിലയിലാണ്.


ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ പുത്തൻകാവ് ഐക്കാട് പാലത്തിന് സമീപം വീട്ടിലെ ടെറസിന് മുകളിൽ ഒറ്റപ്പെട്ട് കുടുംബം. സഹായിക്കണമെന്ന് അഭ്യാർത്ഥിച്ച് ഫേസ്ബുക്ക് ലൈവ്. വെള്ളത്താൽ ചുറ്റപ്പെട്ട് രക്ഷപ്പെടാൻ പറ്റാത്ത അവസ്ഥയിലാണ്. കുട്ടികളും വയ്യാത്ത മാതാപിതാക്കളുണ്ട്. ഹെൽപ് ലൈനിൽ വിളിച്ചിട്ട് ആരും പ്രതികരിക്കുന്നില്ല. ആരെങ്കിലും പരമാവധി ഷെയർ ചെയ്ത് രക്ഷിക്കണം. എന്താ ചെയ്യേണ്ടതെന്ന് അറിയില്ല. താഴത്തെ നിലയിൽ വെള്ളം നിറഞ്ഞു. ‍ഞങ്ങളിപ്പോൾ മുകളിലത്തെ നിലയിലാണ്.- ഷിന്റോ ഉമ്മൻ എന്ന പെൺകുട്ടിയാണ് ലൈവിൽ വന്ന് സംസാരിരിച്ചിരിക്കുന്നത്.

പത്തനം തിട്ട ജില്ലയിൽ ഇത്തരത്തിൽ ഒറ്റപ്പെട്ട് ധാരാളം കുടുംബങ്ങളുണ്ട്. കുടുങ്ങിപ്പോയവർ 1077 എന്ന നമ്പറിൽ വിളിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. 


 

click me!