
കണ്ണൂര്‍:ഫാ.റോബിനെതിരായ പീഡനക്കേസില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്കും അമ്മയ്ക്കും പിന്നാലെ അച്ഛനും മൊഴിമാറ്റി. രേഖകളിൽ ഉള്ളതല്ല പെൺകുട്ടിയുടെ യഥാർത്ഥ പ്രായമെന്ന് അച്ഛൻ. പീഡനത്തിനിരയാവുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നെന്ന് പെണ്‍കുട്ടി ബുധനാഴ്ച കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഉഭയസമ്മതപ്രകാരമായിരുന്നു ബന്ധമെന്ന് കോടതിയെ അറിയിച്ച പെണ്‍കുട്ടി പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തന്‍റെ ജനനത്തീയതി തെറ്റാണെന്നും പറഞ്ഞിരുന്നു. പ്രതിയായ ഫാദര്‍ റോബിന്‍ വടക്കഞ്ചേരി തന്നെയും കുഞ്ഞിനെയും സംരക്ഷിച്ചാല്‍ പരാതിയില്ലെന്നാണ് പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ നിലപാട്.
രേഖകള്‍ ഉദ്ധരിച്ച് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ച പെണ്‍കുട്ടിയുടെ ജനനത്തീയതി തെറ്റാണെന്നാണ് അമ്മ കോടതിയില്‍ മൊഴി നല്‍കിയത്. രേഖകളിലുള്ള ജനന വര്‍ഷം 1999 ആണെന്നും എന്നാല്‍ ഇത് തെറ്റാണെന്നുമാണ് മൊഴി. യഥാര്‍ഥത്തില്‍ പെണ്‍കുട്ടി ജനിച്ചത് 1997ലാണെന്നും മൊഴിയില്‍ പറയുന്നു. ഇക്കാര്യത്തില്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് തയ്യാറാണെന്നും പ്രതിയായ വൈദികന്‍ റോബിന്‍ വടക്കഞ്ചേരിക്കെതിരേ പരാതിയില്ലെന്നും പെണ്‍കുട്ടിയുടെ അമ്മ കോടതിയെ അറിയിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam