ഫാദര്‍ കുര്യാക്കോസിന്റെ മൃതദേഹത്തില്‍ പരിക്കുകളില്ല; പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി

By Web TeamFirst Published Oct 23, 2018, 7:06 PM IST
Highlights

ജലന്ധറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഫാദര്‍ കുര്യാക്കോസിന്‍റെ പോസ്റ്റ്മോര്‍ട്ടം പോസ്റ്റ്മോർട്ടം പൂർത്തിയായി. മൃതശരീരത്തിൽ ആന്തരികമായോ ബാഹ്യമായോ പരിക്കുകളില്ലെന്ന് ഡോക്ടർമാർ.

ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ ഉള്‍പ്പെട്ട ബലാത്സംഗ കേസിലെ മുഖ്യസാക്ഷിമൊഴി നല്‍കിയതിനു പിന്നാലെ മരിച്ച നിലയിൽ കാണപ്പെട്ട ഫാദർ കുര്യാക്കോസിന്‍റെ പോസ്റ്റ്മോര്‍ട്ടം പോസ്റ്റ്മോർട്ടം പൂർത്തിയായി. ഫാ.കുര്യാക്കോസിന്‍റെ മൃതശരീരത്തിൽ ആന്തരികമായോ ബാഹ്യമായോ പരിക്കുകളില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയക്കും. 

മരണത്തിൽ അസ്വഭാവികതയുണ്ടെന്നും മൃതദേഹം ആലപ്പുഴയിൽ പോസ്റ്റ്മോർട്ടം നടത്തിയാൽ മതിയെന്നും ബന്ധുക്കൾ ആവശ്യമുന്നയിച്ചിരുന്നുവെങ്കിലും പഞ്ചാബിൽ തന്നെയായിരുന്നു പോസ്റ്റുമോര്‍ട്ടം. സ്വഭാവിക മരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഹോഷ്യാപൂർ പൊലീസ് സൂപ്രണ്ട് ഇന്നലെ മാധ്യമപ്രവർത്തകരെ അറിയിച്ചിരുന്നു. എന്നാൽ മരണ കാരണത്തിൽ സംശയമുണ്ടെന്ന് ബന്ധുക്കൾ ആരോപണമുന്നയിച്ച സാഹചര്യത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ച് പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചിരുന്നത്. ഫാദർ കുര്യാക്കോസിന്‍റെ ബന്ധുക്കളുടെ മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. 

ബലാത്സംഗ പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഫാദർ കുര്യാക്കോസ് മൊഴി നൽകിയിരുന്നു. ബിഷപ്പിന്‍റെ അറസ്റ്റിനു‍പിന്നാലെ രണ്ട് തവണ ജലന്ധറിലെ അദ്ദേഹത്തിന്‍റെ വീട്ടിന് നേരെ ആക്രമണം ഉണ്ടായി. ഫാ.കുര്യാക്കോസ് കാട്ടുതറയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.

click me!