
കൊച്ചി: പ്രശസ്ത സിനിമ സംവിധായകൻ പ്രിയനന്ദനന് നേരെ ഉണ്ടായ അക്രമത്തിൽ പ്രതിഷേധമറിയിച്ച് ഫെഫ്ക. ആശയപരമായ വിയോജിപ്പുകളെ കായികമായി നേരിടുന്ന രീതി അവലംഭിക്കുന്നത് പ്രാകൃതവും അപലപനീയവുമാണെന്ന് ഫെഫ്ക വാർത്താകുറിപ്പിൽ പറഞ്ഞു.
ശബരിമല വിഷയത്തിൽ ഫേസ്ബുക്കിലിട്ട വിവാദപോസ്റ്റിന്‍റെ പേരിലാണ് സംവിധായകൻ പ്രിയനന്ദനൻ ഇന്ന് രാവിലെ ആക്രമിക്കപ്പെട്ടത്. തൃശ്ശൂർ വല്ലച്ചിറയിലെ വീടിന് മുന്നിൽ വെച്ച് പ്രയനന്ദന് നേരെ ചാണക വെള്ളമൊഴിച്ച ശേഷം ആർഎസ്എസ് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകൻ സരോവറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമത്തെ അപലപിച്ച മുഖ്യമന്ത്രി കുറ്റക്കാർക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam