ഭൂമി ഇടപാട്; റോബര്‍ട്ട് വദ്രയ്ക്കെതിരെ കേസ്

Published : Sep 02, 2018, 06:42 AM ISTUpdated : Sep 10, 2018, 05:13 AM IST
ഭൂമി ഇടപാട്; റോബര്‍ട്ട്  വദ്രയ്ക്കെതിരെ കേസ്

Synopsis

വദ്രയുടെ കമ്പനിയായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഹരിയാനയിലെ ഗുരുഗ്രാമില്‍ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ്

ദില്ലി: കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ റോബര്‍ട്ട് വദ്രയ്ക്കെതിരെ  ഹരിയാനയില്‍ എഫ്ഐആര്‍. ഹരിയാനയിലെ മുന്‍മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയ്ക്കെതിരെയും പൊലീസ് കേസ് റെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വദ്രയുടെ കമ്പനിയായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഹരിയാനയിലെ ഗുരുഗ്രാമില്‍ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. 

നൂഹ് സ്വദേശിയായ സുരീന്ദര്‍ ശര്‍മ്മ നല്‍കിയ പരാതിയിലാണ് കേസ്, ഭൂമി ഇടപാടില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫ്, ഓംപ്രകാശ് പ്രോപര്‍ട്ടീസ് എന്നിവര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. 

തനിക്കെതിരായ കുറ്റങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് റോബര്‍ട്ട് വദ്ര പ്രതികരിച്ചു. പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും തെരഞ്ഞെടുപ്പ് സമയമാണിതെന്നും വദ്ര പറഞ്ഞു. താന്‍ ഇന്ത്യയില്‍ തന്നെ ഉണ്ട്. ഏതന്വേഷണം നേരിടാനും തയ്യാറാണെന്നും വദ്ര വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രിയങ്കാ ​ഗാന്ധിയുടെ മകൻ റൈഹാൻ വാദ്രയുടെ വിവാഹ നിശ്ചയ കഴിഞ്ഞതായി റിപ്പോർട്ട്
ഉന്നാവ് ബലാത്സംഗക്കേസ്: 'വാദങ്ങൾ എന്തു കൊണ്ട് കോടതിയിൽ ഉന്നയിച്ചില്ല?' പ്രതി കുൽദീപ് സിംഗ് സെൻഗാറുടെ മകളുടെ കുറിപ്പിനെതിരെ അതിജീവിത