
തെഹ്‌രി: ഉത്തരാഖണ്ഡില്‍ കനത്തമഴയേെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിൽ തടാകം രൂപപ്പെട്ടു. ടെഹ്‌രി ഗര്‍വാള്‍- ഡെറാഡൂണ്‍ അതിര്‍ത്തിയിൽ 100 മീറ്റര്‍ നീളവും 50 മീറ്റര്‍ ആഴവുമുള്ള തടാകമാണ് രൂപപ്പെട്ടത്. സംഭവസ്ഥലത്തുനിന്നും ആളുകളോട് മാറി താമസിക്കാന്‍ ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
തടാകത്തിന് സമീപം പോകരുതെന്ന് ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്ഥലത്തുനിന്നും ആളുകളെല്ലാം സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറുകയാണ്. മഴക്കെടുതിയിൽ വലിയ കൃഷി നാശമാണ് സംഭവിച്ചിരിക്കുന്നത്. തങ്ങളെ പുനരധിവസിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഉത്തരാഖണ്ഡില്‍ തുടർച്ചയായി മഴ പെയ്യുകയാണ്. ബുധനാഴ്ച്ച കോട്ട് ഗ്രാമത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്നുപേര്‍ മരിച്ചിരുന്നു. മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലുമായി നിരവധി ആളുകൾക്ക് പരുക്കേറ്റതായും, നിരവധി വീടുകള്‍ തകര്‍ന്നതായും റിപ്പോർട്ടുകളുണ്ട്. അടുത്ത നാല്- അഞ്ച് ദിവസം ഉത്തരാഖണ്ഡില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam