
പൊന്നാനി: നമ്മുടെ ആവശ്യങ്ങളില്‍ സഹായവുമായി ഓടിയെത്തുന്നവരാണ് ഫയര്‍ ഫോഴ്സ്. ഏത് വലിയ പ്രതിസന്ധിയിലും ആവശ്യമായ സഹായങ്ങളുമായി അവരുണ്ടാകും. ഇത്തവണ പൊന്നാനി ഫയര്‍ സ്റ്റേഷനിലെത്തിയ കുട്ടിയുടെ ആവശ്യം തന്‍റെ വിരലില്‍ കുടുങ്ങിയ മോതിരം ഊരണമെന്നതായിരുന്നു. വിരലിനെ വേദനിപ്പിച്ചിരുന്ന ആ മോതിരം അവരങ്ങ് ഊരിക്കൊടുത്തു.
രസകരവും സ്നേഹം നിറഞ്ഞതുമായ അന്തരീക്ഷത്തില്‍ കുട്ടിയെക്കൊണ്ട് പാട്ട് പാടിപ്പിച്ച് മെല്ലെ മെല്ലെ. കുട്ടിയുടെ വിരലില്‍ നിന്ന് ഉദ്യോഗസ്ഥര്‍ മോതിരം ഊരിവാങ്ങുന്നത് ആരിലും ചെറിയൊരു പുഞ്ചിരി സമ്മാനിക്കും. ഡ്രൈവർ ഗംഗാധരനും, ഫയർമാൻ ബിജു കെ ഉണ്ണിയും ചേര്‍ന്നാണ് കുട്ടിയുടെ കയ്യില്‍ നിന്നും മോതിരമെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam