തേനിയിലെ കാട്ടുതീ: ഒരു മരണം കൂടി, മരണസംഖ്യ 12 ആയി

By Web DeskFirst Published Mar 14, 2018, 8:28 PM IST
Highlights
  • കുരങ്ങിണി വനത്തിലുണ്ടായ കാട്ടുതീയില്‍ അകപ്പെട്ട് പൊള്ളലേറ്റ ഒരാള്‍ കൂടി മരിച്ചു 
  • 90% പൊള്ളലേറ്റിരുന്ന കോയമ്പത്തൂർ സ്വദേശിനി ആണ് മരിച്ചത്

തേനി: തമിഴ്നാട്ടിലെ തേനി കുരങ്ങിണി വനത്തിലുണ്ടായ കാട്ടുതീയില്‍ അകപ്പെട്ട് പൊള്ളലേറ്റ ഒരാള്‍ കൂടി മരിച്ചു. 90% പൊള്ളലേറ്റിരുന്ന കോയമ്പത്തൂർ സ്വദേശിനി  ദിവ്യ നാരായണൻ ആണ് മരിച്ചത്.

സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം പ്രഖ്യാപിച്ചു. വനമേഖലകളില്‍ നടക്കുന്ന അനധികൃത ട്രക്കിങ്ങിനെ കുറിച്ചും അന്വേഷിക്കും. സംഭവവുമായി ബന്ധപ്പെട്ട്  തേനി റേഞ്ച് ഓഫീസര്‍ ജയസിംഗിനെ സസ്‌പെന്റ് ചെയ്തു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് ചെന്നൈ ട്രക്കിംഗ് ക്ലബ് അംഗങ്ങളെ കുരങ്ങണി മലയിലേക്ക് കയറ്റിവിട്ടതെന്ന് പോലീസിനോട് കാട്ടുതീയില്‍ പൊള്ളലേറ്റവര്‍ മൊഴി നല്‍കിയിരുന്നു. അനുമതിയില്ലാത്ത പാതിയിലൂടെയാണ് ട്രക്കിംഗ് സംഘം സഞ്ചരിച്ചെതെന്ന് തേനി എസ്പിയും വ്യക്തമാക്കി. തുടര്‍ന്നാണ് റെയഞ്ച് ഓഫീസറെ സസ്‌പെന്റ് ചെയ്തത്. 

click me!