
വാല്‍പ്പാറ: തമിഴ്നാട് വാൽപ്പാറയിൽ ആനക്കൊമ്പുമായി അഞ്ച് പേർ പിടിയിൽ. ഇന്നലെ വൈകിട്ട് അയ്യർവാടി എസ്റ്റേറ്റിനു സമീപമാണ് സംഭവം. കാറിൽ വിൽക്കാൻ എത്തിച്ച ആനക്കൊമ്പ് മാനമ്പള്ളി റേഞ്ചർ ഗിരിധരൻ, വാൽപ്പാറ റേഞ്ചർ സുരേഷ് കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. തായ്മുടി എസ്റ്റേറ്റിലെ മണികണ്ഠൻ (47), എസ്റ്റേറ്റിലെ താത്ക്കാലിക ജീവനക്കാരായ പ്രേമദാസ് (29), റാമർ (35), ബ്രോക്കർമാരായ രാജ (39), ദേവബാല എന്നിവരാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ മണികണ്ഠൻ 2021ൽ സമാനമായ കേസിൽ പ്രതിയാണ്. വിൽപ്പനയ്ക്കായി കൊണ്ട് വന്ന കാറും പൊലീസ് പിടിച്ചെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam