എൽഡിഎഫിന് ഉജ്ജ്വല വിജയമുണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി
നെഞ്ചിടിപ്പിൽ മുന്നണികൾ, സെമി ഫൈനൽ ആര് തൂക്കും? വോട്ടെണ്ണൽ ആവേശത്തിൽ കേരളം

കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ എട്ടു മണി മുതലാണ് വോട്ടെണ്ണൽ. രാവിലെ എട്ടരയ്ക്കുള്ളിൽ ആദ്യഫലങ്ങള്‍ വന്നു തുടങ്ങും. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളുടെ ഫലങ്ങള്‍ ആദ്യമറിയാം. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഉള്ളത്. ത്രിതല പഞ്ചായത്തുകളുടേത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റികളുടെയും കോര്‍പേറേഷനുകളുടെയും അതാത് കേന്ദ്രങ്ങളിലും വോട്ടെണ്ണും. വാര്‍ഡുകളുടെ ക്രമ നന്പര് അനുസരിച്ചായിരിക്കും വോട്ടെണ്ണൽ. തപാൽ വോട്ടുകള്‍ ആദ്യമെണ്ണും. വിവിധ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് ഫലം തത്സമയം ഏഷ്യാനെറ്റ് ന്യൂസ് പ്രേക്ഷകരിലെത്തിക്കും. രണ്ടു ഘട്ടങ്ങളിലായി നടത്തിയ തെരഞ്ഞെടുപ്പിൽ ആകെ 73.69 ശതമാനം പേരാണ് വോട്ട് ചെയ്തത്. 2.10 കോടിയലധികം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
Local Body Elections Result 2025 LIVE:എൽഡിഎഫിന് ഉജ്ജ്വല വിജയമുണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി
Local Body Elections Result 2025 LIVE:വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുമ്പ് ക്ഷേത്രദർശനം നടത്തി തിരുവനന്തപുരം യുഡിഎഫ് മേയർ സ്ഥാനാർത്ഥി കെഎസ് ശബരീനാഥൻ
വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുമ്പ് തിരുവനന്തപുരം പഴവങ്ങാടി ക്ഷേത്രത്തിലെത്തി തേങ്ങയുടച്ച് തിരുവനന്തപുരം യുഡിഎഫ് മേയർ സ്ഥാനാർത്ഥി കെഎസ് ശബരീനാഥൻ. യുഡിഎഫിന് നല്ല വിജയം ഉണ്ടാകുമെന്നും കണക്കുകളിലേക്കും അവകാശവാദത്തിലേക്കും പോകുന്നില്ലെന്നും എന്നും ശബരീനാഥന്‍ പ്രതികരിച്ചു

Local Body Elections Result 2025 LIVE:സംസ്ഥാനത്ത് ആകെ പോളിംഗ് 73.56 ശതമാനം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആകെ 73.56 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആദ്യ ഘട്ടത്തിലെ 70.91 ശതമാനത്തെ പോളിങ്ങിനെ മറികടന്ന് രണ്ടാം ഘട്ടത്തിൽ 76.08 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
Local Body Elections Result 2025 LIVE:ആദ്യ പത്ത് മിനിറ്റിനുളളിൽ ഫലസൂചനകൾ
ആദ്യ പത്ത് മിനിറ്റിനുള്ളിൽ ഫലസൂചനകൾ ലഭിച്ച് തുടങ്ങുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.
Local Body Elections Result 2025 LIVE:ആഹ്ലാദപ്രകടനങ്ങളിൽ മിതത്വം പാലിക്കണം
തെരഞ്ഞെടുപ്പ് വിജയാഹ്ളാദപ്രകടനങ്ങളിൽ സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും മിതത്വം പാലിക്കണം. ഡിസംബർ 18 വരെ മാതൃകാ പെരുമാറ്റചട്ടം നിലവിലുണ്ട്. പൊതുനിരത്തുകളിലും ജംഗ്ഷനുകളിലും ഗതാഗതത്തിന് തടസ്സമുണ്ടാക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യുന്ന രീതിയിൽ ലൗഡ്‌സ്പീക്കർ ഉപയോഗിക്കാൻ പാടില്ല. പടക്കം, വെടിക്കെട്ട് മുതലായവ നിയമാനുസൃതമായി മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളൂ. ഹരിതച്ചട്ടവും, ശബ്ദനിയന്ത്രണ, പരിസ്ഥിതി നിയമങ്ങളും ആഹ്‌ളാദപ്രകടനങ്ങളിൽ കർശനമായി പാലിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു.
Local Body Elections Result 2025 LIVE:തിരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാൻ 'ട്രെൻഡ്'
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കൃത്യവും സമഗ്രവുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'ട്രെൻഡ്' വെബ്സൈറ്റിൽ നിന്നും തത്സമയം അറിയാം. https://trend.sec.kerala.gov.in, https://lbtrend.kerala.gov.in, https://trend.kerala.nic.in എന്നീ വെബ് സൈറ്റുകളിൽ തിരഞ്ഞെടുപ്പ് ഫലം ലഭ്യമാണ്. സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും ഫലം ജില്ലാ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിങ്ങനെ തിരിച്ച് ഒറ്റ നോട്ടത്തിൽ മനസിലാകുന്ന വിധം സൈറ്റിൽ ലഭ്യമാകും. ഓരോ ബൂത്തിലെയും സ്ഥാനാർത്ഥികളുടെ വോട്ടു നില അപ്പപ്പോൾ തന്നെ സൈറ്റിൽ അപ്ലോഡ് ചെയ്യും. ഓരോ തദ്ദേശസ്ഥാപനത്തിലെയും ലീഡ് നില വാർഡ് അടിസ്ഥാനത്തിൽ മനസിലാക്കാം.
Local Body Elections Result 2025 LIVE:ഏറ്റവുമധികം വോട്ടർമാർ വോട്ട് ചെയ്തത് ഇത്തവണ
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ ഏറ്റവുമധികം വോട്ടർമാർ വോട്ട് ചെയ്തത് ഇത്തവണ. രണ്ടു ഘട്ടമായി വോട്ടെടുപ്പ് നടന്ന 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ആകെ വോട്ട് ചെയ്തത് 21079609 വോട്ടർമാരാണ്.
Local Body Elections Result 2025 LIVE:എട്ട് മണിക്ക് വോട്ടെണ്ണൽ തുടങ്ങും
വോട്ടെണ്ണൽ ശനിയാഴ്ച രാവിലെ എട്ടിനു ആരംഭിക്കും. ആദ്യം വരണാധികാരിയുടെ ടേബിളിൽ പോസ്റ്റൽ ബാലറ്റ് എണ്ണി തുടങ്ങും. തുടർന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണും. വോട്ടെണ്ണലിന് ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ കൺട്രോൾ യൂണിറ്റുകൾ മാത്രമാണ് സ്‌ട്രോങ്ങ് റൂമുകളിൽ നിന്നും ടേബിളുകളിൽ എത്തിക്കുക.