ചത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി, മറ്റ് നാല് സംസ്ഥാനങ്ങളില്‍ ഒറ്റ ഘട്ടം, ഫലം ഡിസംബര്‍ 11 ന്

Published : Oct 06, 2018, 03:37 PM ISTUpdated : Oct 07, 2018, 12:13 AM IST
ചത്തീസ്ഗഡില്‍  തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി, മറ്റ് നാല് സംസ്ഥാനങ്ങളില്‍ ഒറ്റ ഘട്ടം, ഫലം  ഡിസംബര്‍ 11 ന്

Synopsis

മധ്യപ്രദേശിലും മിസോറാമിലും നവംബര്‍ 28നാണ് വോട്ടെടുപ്പ്. രാജസ്ഥാനിലും തെലങ്കാനയിലും ഡിസംബര്‍ ഏഴിന് വോട്ടെടുപ്പ് നടക്കും. ഉപതെരഞ്ഞെടുപ്പ് തിയതികളൊന്നും ഇന്ന് പ്രഖ്യാപിച്ചില്ല. പലയിടത്തും വോട്ടര്‍ പട്ടികകള്‍ അന്തിമമാകാത്തതാണ് തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കാത്തതെന്നും ഒ.പി റാവത്ത് പറഞ്ഞു.

ദില്ലി:രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ്, മിസോറാം, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ചത്തീസ്ഗഡില്‍ രണ്ട് ഘട്ടമായും മറ്റെല്ലാ സംസ്ഥാനങ്ങളിലും ഒറ്റ ഘട്ടമായും തെരഞ്ഞെടുപ്പ് നടക്കും. എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ഡിസംബര്‍ 11നാണ്.

ചത്തീസ്ഗഡില്‍ വോട്ടെടുപ്പ് രണ്ട് ഘട്ടമായാണ് നടക്കുക, ആദ്യ ഘട്ടം നവംബര്‍ 12 നും,രണ്ടാം ഘട്ടം നവംബര്‍ 20 നും നടക്കും.സുരക്ഷ കണക്കിലെടുത്താണ് ചത്തീസ്ഗഡില്‍ രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത് പറഞ്ഞു. മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. 

മധ്യപ്രദേശിലും മിസോറാമിലും നവംബര്‍ 28നാണ് വോട്ടെടുപ്പ്. രാജസ്ഥാനിലും തെലങ്കാനയിലും ഡിസംബര്‍ ഏഴിന് വോട്ടെടുപ്പ് നടക്കും. അഞ്ച് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഉപതെരഞ്ഞെടുപ്പ് തിയതികളൊന്നും ഇന്ന് പ്രഖ്യാപിച്ചില്ല. പലയിടത്തും വോട്ടര്‍ പട്ടികകള്‍ അന്തിമമാകാത്തതാണ് തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കാത്തതെന്നും ഒ.പി റാവത്ത് പറഞ്ഞു. 

ഉച്ചക്ക് പന്ത്രണ്ടരയ്ക്കായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഉച്ചയോടെ വാര്‍ത്താസമ്മേളനം മൂന്ന് മണിയിലേക്ക് മാറ്റിയെന്ന് അറിയിപ്പ് വന്നു. ഉച്ചക്ക് ഒരുമണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജസ്ഥാനിലെ അജ്മീറില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കേണ്ടതുണ്ടെന്നതിനാലാണ് വാര്‍ത്താസമ്മേളനം മാറ്റിയതെന്ന് വിമര്‍ശനവും ഉയര്‍ന്നു. എന്നാല്‍ തെലങ്കാനയിലെ വോട്ടര്‍ പട്ടിക സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങള്‍ നിലനിന്നതിനാലാണ് വാര്‍ത്താസമ്മേളനം മാറ്റിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത് വിശദീകരിച്ചു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർണാടകയിൽ സംഭവിച്ചത് നടക്കാൻ പാടില്ലാത്ത കാര്യം, വിമർശിച്ച് സാദിക്കലി തങ്ങൾ; 'പുനരധിവാസത്തിൽ കർണാടക മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷ'
മാലിന്യ കൂമ്പാരത്തിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം; കൈകാലുകൾ കെട്ടിയ നിലയിൽ, അന്വേഷണം