കണ്ണപ്പന്‍കുണ്ട് പുഴയില്‍ മലവെള്ളപ്പാച്ചില്‍; ഉരുള്‍പൊട്ടിയതായി സംശയം

By Web TeamFirst Published Oct 5, 2018, 5:39 PM IST
Highlights

ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. മട്ടിമലയില്‍ ഉരുള്‍പൊട്ടിയെന്നാണ് സംശയം. 

കോഴിക്കോട്: കോഴിക്കോട് കണ്ണപ്പന്‍കുണ്ട് പുഴയില്‍ മലവെള്ളപ്പാച്ചില്‍. വനത്തിനുള്ളില്‍ ഉരുള്‍പൊട്ടിയെന്നാണ് സംശയം. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. മട്ടിമലയില്‍ ഉരുള്‍പൊട്ടിയെന്നാണ് സംശയം. റവന്യൂ ഉദ്യോഗസ്ഥരുടെ സ്ഥിരീകരണം ഇല്ലെങ്കിലും ഇത്തരമൊരു സാധ്യത തള്ളിക്കളയാനാവില്ല.

നേരത്തേ ഓഗസ്റ്റിലും ഇവിടെ ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. മഴവെള്ളപ്പാച്ചിലും പുഴ വഴി മാറി ഒഴുകിയതും വന്‍ നാശ നഷ്ടവുമുണ്ടാക്കി. സംഭവത്തില്‍ ഒരാള്‍ മരിച്ചിരുന്നു. സമാനമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത് എന്നതിനാല്‍ കനത്ത ജാഗ്രതയിലാണ് അധികൃതര്‍. 

മുക്കത്തുനിന്നുള്ള അഗ്നിശമനസേനാ വിഭാഗം സ്ഥലത്തെത്തിയിട്ടുണ്ട്. നിലവില്‍ ആളപായമോ നാശനൽ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കക്കയം ഡാമിന്‍രെ രണ്ട് ഷട്ടറുികള്‍ തുറന്നിട്ടുണ്ട്. നാലരയോടെ ഒന്നരയടിയാണ് രണ്ട് ഷട്ടറുകകള്‍ തുറന്നത്. 

click me!