അട്ടപ്പാടിയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ ഡാനിഷ് പിടിയില്‍

Published : Oct 05, 2018, 04:48 PM IST
അട്ടപ്പാടിയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ ഡാനിഷ് പിടിയില്‍

Synopsis

കോയമ്പത്തൂർ സ്വദേശിയായ ഡാനിഷ് അട്ടപ്പാടി, നിലമ്പൂർ, വയനാട് മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിയ്ക്കുന്നയാളാണ്. ഇന്ന് പുലർച്ചെയാണ് അട്ടപ്പാടി പുതൂരിന് സമീപം വെച്ച് ഡാനിഷ് പിടിയിലായത്. 

പാലക്കാട്: കേരളത്തിലെ പ്രധാന മാവോയിസ്റ്റ് പ്രവർത്തകരിലൊരാളായ ഡാനിഷ് അട്ടപ്പാടിയിൽ പിടിയിൽ. കോയമ്പത്തൂർ സ്വദേശിയായ ഡാനിഷ് അട്ടപ്പാടി, നിലമ്പൂർ, വയനാട് മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിയ്ക്കുന്നയാളാണ്.

ഇയാളെ എസ്പിയുടെ നേതൃത്വത്തിൽ പാലക്കാട് എ ആർ ക്യാമ്പിൽ ചോദ്യം ചെയ്യുകയാണ്‌. ഇന്ന് പുലർച്ചെയാണ് അട്ടപ്പാടി പുതൂരിന് സമീപം വെച്ച് ഡാനിഷ് പിടിയിലായത്. 

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും തണ്ടർബോൾട്ടും നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കോയമ്പത്തൂർ സ്വദേശിയായ ഡാനിഷ് കബനി, ഭവാനി ദളങ്ങളിലെ പ്രചരണ വിഭാഗത്തിലെ സജീവ പ്രവർത്തകനാണ്.

നേരത്തേ നിലമ്പൂർ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച 20 പേരിൽ ഒരാളാണ്. കഴിഞ്ഞ സെപ്തംബറിൽ മാവോയിസ്റ്റ് പ്രവർത്തകനായ കാളിദാസനെ അറസ്റ്റ് ചെയ്തതിന് ശേഷം അട്ടപ്പാടിയിൽ നടക്കുന്ന പ്രധാന അറസ്റ്റാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിവാദങ്ങൾ തിരിച്ചടിയായില്ല, ശബരിമലയിൽ മണ്ഡലകാലത്ത് ഇത്തവണ അധികമെത്തിയത് 3.83 ലക്ഷം ഭക്തർ; ആകെ ദർശനം നടത്തിയത് 36.33 ലക്ഷം പേർ
എതിർപ്പ് വകവെക്കാതെ മന്ത്രി ശിവൻകുട്ടിയും സർക്കാരും; സ്വകാര്യ ആശുപത്രി മാനേജ്മെൻ്റുകളുടെ നിലപാട് തള്ളി; ജീവനക്കാരുടെ മിനിമം വേതനം പരിഷ്‌കരിക്കും