കെവിന്‍കേസില്‍ ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് പ്രോസിക്യൂഷന്‍

Published : Oct 05, 2018, 05:08 PM IST
കെവിന്‍കേസില്‍ ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് പ്രോസിക്യൂഷന്‍

Synopsis

നീനുവിനെ വിവാഹം കഴിച്ചതിന് സഹോദരൻ ഷാനു ചാക്കോയും സംഘവും ചേർന്ന് കെവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിൽ 14 പ്രതികളാണുള്ളത്. നിയമ വാഴ്ചക്കെതിരെയുള്ള വെല്ലുവിളിയാണ് കെവിന്റ കൊലപാതമെന്നാണ് പ്രോസിക്യൂഷൻ വാദം.

കോട്ടയം: കെവിൻ കേസ് വിചാരണ ആറുമാസത്തിനകം പൂർത്തിയാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കേസിന്റ വിചാരണ ഇന്ന് കോട്ടയം സെഷൻസ് കോടതിയിൽ തുടങ്ങി. കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയെന്ന കേസ് ദുരഭിമാനക്കൊലയെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. 

നീനുവിനെ വിവാഹം കഴിച്ചതിന് സഹോദരൻ ഷാനു ചാക്കോയും സംഘവും ചേർന്ന് കെവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിൽ 14 പ്രതികളാണുള്ളത്. നിയമ വാഴ്ചക്കെതിരെയുള്ള വെല്ലുവിളിയാണ് കെവിന്റ കൊലപാതമെന്നാണ് പ്രോസിക്യൂഷൻ വാദം.

കഴിഞ്ഞ മെയ് 27നാണ് കെവിനെ തട്ടിക്കൊണ്ട് പോയത്. 28ന് കെവിന്റ മൃതദേഹം തെന്മലയിൽ നിന്ന് കണ്ടെത്തി. സംഭവം നടന്ന് നാല് മാസം കഴിയുമ്പോഴാണ് വിചാരണ തുടങ്ങുന്നത്. ഗുഡാലോചനക്കേസിൽ അറസ്റ്റിലായ നിനുവിന്റ അച്ഛൻ ചാക്കോ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷയും നൽകി. 

ചാക്കോയുടെ ജാമ്യാപേക്ഷ നേരത്തെ മജിസ്ട്രേട്ട് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ട് പോകുമ്പോൾ വണ്ടിയോടിച്ചിരുന്ന രണ്ട് പേരും ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.
 
PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, 2 കേസുകളിലായി 69 പേര്‍ കൂടി പിടിയിൽ, അറസ്റ്റ് 10000 കടന്നു
വർഷങ്ങൾക്ക് ശേഷം കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ