വെള്ളപൊക്ക ബാധിതപ്രദേശങ്ങൾ കണ്ടെത്താന്‍ കോഴിക്കോട് ഫ്ലഡ്‍മേപ്പ് ഒരുങ്ങുന്നു

Published : Aug 21, 2018, 08:18 AM ISTUpdated : Sep 10, 2018, 01:45 AM IST
വെള്ളപൊക്ക ബാധിതപ്രദേശങ്ങൾ കണ്ടെത്താന്‍ കോഴിക്കോട് ഫ്ലഡ്‍മേപ്പ് ഒരുങ്ങുന്നു

Synopsis

സമീപഭാവിയിൽ ഇത്തരം ദുരന്തങ്ങളുണ്ടാകുമ്പോൾ വെള്ളംകയറാൻ സാധ്യതയുള്ള പ്രദേശങ്ങൾ പെട്ടെന്ന് തിരിച്ചറിയാനും ഇവിടങ്ങളിലെ ജനങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപാ‍ർപ്പിക്കാനും ഫ്ലഡ്മേപ്പ് ഉപകരിക്കും. കെടുതികൾ വിലയിരുത്താനും ഇത്തരം പ്രദേശങ്ങളിലെ നിര്‍മാണ പ്രവർത്തികളിൽ നിയന്ത്രണം കൊണ്ടുവരാനും ഇതുമൂലം സാധിക്കും. മൂന്ന് മാസങ്ങൾക്കകം ഫ്ലഡ്മേപ് തയ്യാറാക്കി ജില്ലഭരണകൂടത്തിന് സമർപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ജല വിഭവ വികസന വിനിയോഗ കേന്ദ്രം.  

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങൾ കണ്ടെത്തുന്നതിനും ഭാവിയിൽ വെള്ളപൊക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങൾ തിരിച്ചറിയുന്നതിനുമായി ജലവിഭവ വികസന വിനിയോഗ കേന്ദ്രം ഫ്ലഡ്മേപ്പ് തയ്യാറാക്കുന്നു. ലഭ്യമായ സാറ്റ് ലൈറ്റ് ഡാറ്റ ഉപയോഗിച്ചായിരിക്കും വെള്ളപൊക്ക ബാധിതപ്രദേശങ്ങൾ കണ്ടെത്തുന്നത്. 1924ന് ശേഷം കേരളം നേരിട്ട മഹാപ്രളയത്തില്‍ ജില്ലയിലെ പല മേഖലകളും വെള്ളത്തിനടിയിലായി. നിലവിലെ എല്ലാപഠനങ്ങളെയും കണക്ക്കൂട്ടലുകളെയും തെറ്റിച്ചാണ് വെള്ളപൊക്കമെത്തിയത്. ഈ സാഹിചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്‍റെ നിർദ്ദേശ പ്രകാരം ജലവിഭവ വികസന വിനിയോഗ കേന്ദ്രം ഫ്ലഡ്മേപ്പ് തയ്യാറാക്കുന്നത്.

സമീപഭാവിയിൽ ഇത്തരം ദുരന്തങ്ങളുണ്ടാകുമ്പോൾ വെള്ളംകയറാൻ സാധ്യതയുള്ള പ്രദേശങ്ങൾ പെട്ടെന്ന് തിരിച്ചറിയാനും ഇവിടങ്ങളിലെ ജനങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപാ‍ർപ്പിക്കാനും ഫ്ലഡ്മേപ്പ് ഉപകരിക്കും. കെടുതികൾ വിലയിരുത്താനും ഇത്തരം പ്രദേശങ്ങളിലെ നിര്‍മാണ പ്രവർത്തികളിൽ നിയന്ത്രണം കൊണ്ടുവരാനും ഇതുമൂലം സാധിക്കും. മൂന്ന് മാസങ്ങൾക്കകം ഫ്ലഡ്മേപ് തയ്യാറാക്കി ജില്ലഭരണകൂടത്തിന് സമർപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ജല വിഭവ വികസന വിനിയോഗ കേന്ദ്രം.
 
PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ
കൊച്ചി മേയര്‍ ആര്? തീരുമാനം നീളുന്നു, കോർ കമ്മിറ്റിയിൽ സമവായം ഉണ്ടായില്ലെങ്കിൽ തീരുമാനം കെപിസിസിക്ക്