
ബംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവും മുൻ റെയിൽവേ മന്ത്രിയുമായ ജാഫർ ഷെരീഫ് അന്തരിച്ചു. 85 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബംഗളൂരുവിൽ ചികിത്സയിൽ ആയിരുന്നു ജാഫർ ഷെരീഫ്. നരസിംഹ റാവു മന്ത്രിസഭയിൽ റെയിൽവേ മന്ത്രി ആയിരുന്നു അദ്ദേഹം.
ഏഴ് തവണ ലോക്സഭയിലെത്തിയ ജാഫര്‍ ഷെരീഫ് തന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ലിംഗായത് നേതാവുമായിരുന്ന നിജലിംഗപ്പയ്ക്ക് കീഴിലാണ്.
കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായപ്പോള്‍ ഇന്ദിരാഗാന്ധിയ്ക്കൊപ്പമായിരുന്നു അദ്ദേഹം. കര്‍ണാടകയിലെ റെയില്‍ നെറ്റ്‍വര്‍ക്ക് വികസനത്തില്‍ പ്രധാന പങ്കുവഹിച്ചു. രാജ്യത്ത് ഗെയ്ജ് മാറ്റം ഉള്‍പ്പെടെയുള്ള റെയില്‍പാതകളുടെ നവീകരണത്തിലും നിർണായകതീരുമാനങ്ങൾ നടപ്പാക്കിയ റെയിൽവേ മന്ത്രിയായിരുന്നു ജാഫർ ഷെരീഫ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam