
ലഖ്നൗ: അയോധ്യയിൽ 221 മീറ്റർ ഉയരമുള്ള വെങ്കല ശ്രീരാമ പ്രതിമ നിർമ്മിക്കുമെന്ന് ഉത്തർപ്രദേശ് പ്രിൻസിപ്പൽ സെക്രട്ടറി അവനിഷ് അവസ്തി വ്യക്തമാക്കി. സരയൂ തീരത്ത് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ശ്രീരാമ പ്രതിമയുടെ അഞ്ച് മാതൃകകളും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. 151 മീറ്ററാണ് ശ്രീരാമ പ്രതിമയുടെ ഉയരം.
ഇതിൽ ശ്രീരാമന്‍റെ തലയ്ക്ക് മുകളിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന കുടയുടെ ഉയരം 20 മീറ്ററാണ്. അതുപോലെ 50 മീറ്റർ ഉയരമുള്ള പീഠത്തിലായിരിക്കും പ്രതിമയുടെ സ്ഥാനം. പ്രതിമയുടെ പീഠം മ്യൂസിയമാക്കി മാറ്റുമെന്നും പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു. രാമജന്മഭൂമി ന്യാസിന്‍റെ സ്ഥാപനം വരെയുള്ള അയോധ്യയുടെ ചരിത്രം ആയിരിക്കും ഈ മ്യൂസിയത്തിൽ ഉൾപ്പെടുത്തുക. മുന്നിലെത്തിയിരിക്കുന്ന അഞ്ച് മാതൃകകളിൽ നിന്ന് ഉചിതമായത് തെരഞ്ഞെടുക്കുന്നത് മുഖ്യമന്ത്രിയായിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പട്ടേൽ പ്രതിമ ഉദ്ഘാടനം ചെയ്തതിന് തൊട്ടു പിന്നാലെയാണ് അയോധ്യയിൽ രാമപ്രതിമ നിർമ്മിക്കുമെന്ന പ്രഖ്യാപനം യോഗി ആദിത്യനാഥ് നടത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam