റോഡ് ഷോയ്ക്കിടെ വഴുതി വീണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ; വീഡിയോ

Published : Nov 25, 2018, 01:31 PM ISTUpdated : Nov 25, 2018, 02:51 PM IST
റോഡ് ഷോയ്ക്കിടെ വഴുതി വീണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ; വീഡിയോ

Synopsis

മധ്യപ്രദേശിൽ നവംബർ 28ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടക്കുന്ന പ്രചാരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അമിത് ഷാ. അതിനിടെയാണ് റോ‍ഡ് ഷോ നടത്തിയ വാഹനത്തിൽ നിന്ന് കാൽ വഴുതി താഴേക്ക് വീണത്. 

ഭോപ്പാൽ: തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് നടത്തിയ റോ‍ഡ് ഷോയ്ക്കിടെ വഴുതി വീണ് ബിജെപി അധ്യക്ഷൻ അമിത് ഷാ. മധ്യപ്രദേശിലെ അശോക് നഗറിലുള്ള തുൾസി പാർക്കിൽവെച്ചായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന അം​ഗരക്ഷകർ പെട്ടെന്ന് പിടിച്ചതിനാൽ പരുക്കേൽക്കാതെ അദ്ദേഹം രക്ഷപ്പെടുകയായിരുന്നു.

മധ്യപ്രദേശിൽ നവംബർ 28ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടക്കുന്ന പ്രചാരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അമിത് ഷാ. അതിനിടെയാണ് റോ‍ഡ് ഷോ നടത്തിയ വാഹനത്തിൽ നിന്ന് കാൽ വഴുതി താഴേക്ക് വീണത്. അതേസമയം അമിത് ഷായ്ക്ക് പരിക്കൊന്നും പറ്റിയിട്ടില്ലെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. അപകട ശേഷം ശിവപുരി ജില്ലയിൽ നടന്ന പൊതുയോഗത്തിൽ അദ്ദേഹം പ്രസംഗിക്കുകയും ചെയ്തു.

മധ്യപ്രദേശ് ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലാണ് വിവിധ ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 11ന് വോട്ടെണ്ണൽ നടക്കും. മുമ്പ് നടന്ന തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലും ഇത്തവണ ശക്തമായ പോരാട്ടമാണ് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അഭിപ്രായ സർവേകൾ പലതും കോൺഗ്രസിനാണ് മുൻതൂക്കം പ്രവചിക്കുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആരവല്ലി മലനിരകളിൽ പുതിയ ഖനനാനുമതി നൽകരുത്; സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്രസർക്കാർ
മോദി നാളെ ദില്ലിയിലെ ക്രൈസ്തവ ദേവാലയം സന്ദർശിക്കും; രാജീവ് ചന്ദ്രശേഖർ അടക്കമുള്ള നേതാക്കളും ഒപ്പമുണ്ടാവും, ആക്രമണങ്ങളിൽ മൗനം തുടർന്ന് ബിജെപി