നോട്ട വിജയിച്ചാൽ വീണ്ടും തെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് കമ്മീഷൻ

By Web TeamFirst Published Nov 7, 2018, 1:12 PM IST
Highlights

തെരഞ്ഞെടുപ്പിൽ നോട്ട വിജയിച്ചാൽ ആരെയും വിജയിയായി പ്രഖ്യാപിക്കില്ല പകരം വീണ്ടും തിരഞ്ഞെടുപ്പ് നടത്തുമെന്ന് മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. 

മുംബൈ: തെരഞ്ഞെടുപ്പിൽ നോട്ട വിജയിച്ചാൽ ആരെയും വിജയിയായി പ്രഖ്യാപിക്കില്ല പകരം വീണ്ടും തിരഞ്ഞെടുപ്പ് നടത്തുമെന്ന് മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. പൊതു തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും  ത്രിതല തെരഞ്ഞെടുപ്പിലും ഈ ഉത്തരവ് ബാധകമായിരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി. ഡിസംബര്‍ ഒമ്പതിന് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് നടക്കാനിരിക്കെയാണ് കമ്മീഷന്റെ ഉത്തരവ്. 

2013 സെപ്റ്റംബർ 29നാണ് വോട്ടിങ് മെഷീനിൽ നോട്ട ബട്ടൺ ഉൾപ്പെടുത്തണമെന്ന ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിച്ചത്.  നോട്ട വോട്ട് എന്ന  പരിഗണനയില്ലാതെ സ്ഥാനാര്‍ഥികളില്‍ ആര്‍ക്കാണോ കൂടുതല്‍ വോട്ട് അയാളെ വിജയിയായി പ്രഖ്യാപിക്കാം എന്നായിരുന്നു കോടതി ഉത്തരവ്. അങ്ങനെ വരുമ്പോൾ നോട്ടയ്ക്കാണ് കൂടുതല്‍ വോട്ടെങ്കില്‍ നോട്ടയെ തന്നെ വിജയി പ്രഖ്യാപിക്കും. ഈ ഉത്തരവാണ് മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോൾ  ഭേദഗതി ചെയ്തിരിക്കുന്നത്.

നോട്ടയ്ക്ക് കൂടുതല്‍ വോട്ട് കിട്ടിയാല്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്താനാണ് കമ്മീഷന്റെ തീരുമാനം.

click me!