
ഇടുക്കി:പ്രളയത്തിൽ തകർന്ന വീടുകൾ പുനർനിർമ്മിക്കാൻ ഫണ്ട് അനുവദിച്ചതിൽ തിരിമറി. ഇടുക്കി പാമ്പാടുംപാറ പഞ്ചായത്ത് അംഗത്തിനാണ് അനർഹമായി തുക അനുവദിച്ചത്. കാലപ്പഴക്കത്തിൽ തകർന്ന വീട് പ്രളയത്തിൽ തകർന്നെന്ന വ്യാജരേഖ ചമച്ചാണ് തട്ടിപ്പ്.
ഇടുക്കിയിൽ കാലവർഷക്കെടുതി ഏറ്റവും കുറവ് ബാധിച്ച പഞ്ചായത്തുകളിലൊന്നാണ് പാമ്പാടുംപാറ. ഭരണ പ്രതിപക്ഷ അംഗങ്ങൾ ഉൾപ്പെട്ട പഞ്ചായത്ത് കമ്മിറ്റി വിശദമായി തയ്യാറാക്കിയ പട്ടിക പ്രകാരം ഭാഗികമായോ പൂർണ്ണമായോ തകർന്ന വീടുകൾ ഇരുപത്തിയെട്ടാണ്. എന്നാൽ കഴിഞ്ഞദിവസം പൊടുന്നനെ പുതിയൊരു പട്ടിക പ്രസിദ്ധീകരിച്ചു. തകർന്ന വീടുകൾ 44 ആയി ഉയർന്നു.
പട്ടികയിൽ കോൺഗ്രസ് നേതാവും ഭരണകക്ഷി അംഗവുമായ സുധ മോഹനന്‍റെ ഉടമസ്ഥതയിലുള്ള വാടകകെട്ടിടവും ഉണ്ട്. എന്നാല്‍ പുതിയ പട്ടിക തയ്യാറാക്കിയതിന്‍റെ മാനദണ്ഡം എന്തെന്ന ചോദ്യത്തിന് പഞ്ചായത്ത് പ്രസിഡന്‍റിനും മറുപടിയില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam