പ്രതിഷേധക്കാര്‍ ആരെങ്കിലും പള്ളിക്കുള്ളില്‍ താമസിക്കുന്നുണ്ടോയെന്ന് സര്‍ക്കാര്‍ അറിയിക്കണം. നാല് പേര്‍ കൂടി പ്രാര്‍ത്ഥിച്ചാല്‍ അവിടെ ദൈവവുണ്ടെന്നാണ് ബൈബിളില്‍ പറയുന്നത്.
കൊച്ചി: സിറോ മലബാർ സഭ എറണാകുളം-അങ്കമാലി അതിരൂപതയിലെ തര്‍ക്കത്തിൽ സർക്കാരിനും പ്രതിഷേധക്കാരായ വിശ്വാസികൾക്കും ഹൈക്കോടതിയുടെ നോട്ടീസ്. സെൻ്റ് മേരീസ് ബസലിക്കക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നടപടി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻ്റെ നിർദേശം. പ്രതിഷേധക്കാര്‍ ആരെങ്കിലും പള്ളിക്കുള്ളില്‍ താമസിക്കുന്നുണ്ടോയെന്ന് സര്‍ക്കാര്‍ അറിയിക്കണം. നാല് പേര്‍ കൂടി പ്രാര്‍ത്ഥിച്ചാല്‍ അവിടെ ദൈവവുണ്ടെന്നാണ് ബൈബിളില്‍ പറയുന്നത്. എന്നിട്ടാണ് ഇത്തരം തര്‍ക്കമെന്നും ഹൈക്കോടതി വിമര്‍ശിച്ചു. ആരാധനാലയത്തിലുള്ളില്‍ വിശ്വാസികള്‍ ആരും താമസിക്കാന്‍ പാടില്ല. പള്ളി അതിനുള്ളതല്ലെന്നും ഹൈക്കോടതിയുടെ ചൂണ്ടിക്കാട്ടി. ഹര്‍ജി അടുത്ത വ്യാഴാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. ബസലിക്കക്കുള്ളിൽ അനധികൃതമായി പ്രതിഷേധിക്കുന്നവരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് മേജർ ആർച്ച് ബിഷപ്പിന്റെ വികാരിയായ മാർ ജോസഫ് പാംപ്ലാനി ഹൈക്കോടതിയെ സമീപിച്ചത്.

