സ്വന്തം നഗ്നചിത്രം ഉപയോഗിച്ച് പൊലീസിനെ കബളിപ്പിച്ച് യുവാവിനെ കുരുക്കി; ബിരുദ വിദ്യാര്‍ത്ഥിനി പിടിയില്‍

By Web DeskFirst Published Jul 1, 2018, 12:14 PM IST
Highlights
  • പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് യുവാവിനെതിരെ കേസെടുപ്പിച്ചു
  • തെളിവായി നല്‍കിയത് മോര്‍ഫ് ചെയ്ത ഫോട്ടോ

കൊച്ചി: തട്ടിപ്പ് കേസില്‍ നിന്നും രക്ഷപ്പെടാന്‍ സ്വന്തം നഗ്ന ചിത്രം ഉപയോഗിച്ച് പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് യുവാവിനെതിരെ കേസെടുപ്പിച്ച യുവതിയെ പൊലീസ് പിടികൂടി. തോപ്പുംപടി സൗദി സ്വദേശിനിയായ ബിരുദ വിദ്യാര്‍ത്ഥിനിയെയാണ് പൊലീസ് പിടികൂടിയത്. ചേര്‍ത്തല സ്വദേശിയായ യുവാവിനെതിരെ യുവതി നല്‍കിയ പരാതിയില്‍ കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പണം തട്ടിയ കേസില്‍ നിന്നും രക്ഷപ്പെടാന്‍ പെണ്‍കുട്ടി യുവാവിനെ കുരുക്കിയതാണെന്ന് പൊലീസ് കണ്ടെത്തിയത്.

ചേർത്തല സ്വദേശിയായ ഒരു യുവാവ് തന്റെ ചിത്രം മോർഫ് ചെയ്ത് നഗ്നയാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുവെന്നാണ് യുവതി നല്‍കിയ പരാതി. പൊലീസ് യുവാവിനെ കണ്ടെത്തി കേസെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വ്യാജപരാതിയാണെന്ന് കണ്ടെത്തിയത്. നഗ്നചിത്രം തയ്യാറാക്കിയത് യുവതി തന്നെയാണെന്നും പൊലീസ് കണ്ടെത്തി.

തന്‍റെ ബന്ധുവിന്‍റെ വീട്ടില്‍ താമസിക്കവെ സ്വകാര്യ കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്ന യുവതി ബന്ധുവിന്‍റെ എടിഎം കാര്‍ഡ് ഉപയോഗിച്ച് 70,000 രൂപ തട്ടിയെടുത്തിരുന്നു. ഇക്കാര്യം പുറത്തറിയുമെന്ന അവസ്ത വന്നപ്പോള്‍ സുഹൃത്തായ യുവാവിനെ കുരുക്കി രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. തന്‍റെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണപ്പെടുത്തി യുവാവ് പണം തട്ടിയെടുത്തെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രമം. 

വീട്ടമ്മയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; നാല് യുവാക്കള്‍ അറസ്റ്റില്‍

ഇതിനായി യുവതി തന്‍റെ ചിത്രം മോര്‍ഫ് ചെയ്ത് നഗ്ന ചിത്രങ്ങളുണ്ടാക്കി. ഇവ പൊലീസിന് നല്‍കിയാണ് പരാതി നല്‍കിയത്. മൊഴികളില്‍ സംശംയം തോന്നിയ പൊലീസ്  നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് കണ്ടെത്തിയത്. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ യുവതി കുടങ്ങുകയായിരുന്നു. കള്ളത്തരം പിടിക്കപ്പെട്ടതോ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. പെണ്‍കുട്ടിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ആ നഗ്ന മോഡല്‍ ഞാനാണ്

click me!