സോഹാറിൽ അൽ അവാഹി ഇൻഡസ്ട്രിയൽ ഏരിയയിൽ അപകടത്തിൽ കൊല്ലപ്പെട്ടത് രണ്ട് പ്രവാസികൾ. മറ്റുള്ളവർക്ക് പരിക്കേറ്റു. ഇതിന് തൊട്ടടുത്ത റിഫൈനറിയാണ് ലക്ഷ്യം വെച്ചതെന്ന് കരുതുന്നു. സെൻട്രൽ ദുബായിലാണ് ഇന്ന് മറ്റൊരു ഡ്രോൺ അവശിഷ്ടം പതിച്ചത്.

മസ്കറ്റ്: ഒമാനിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ രണ്ട് പ്രവാസികൾ മരിച്ചു. പലർക്കും പരിക്കേറ്റു. ദുബായിലും ഇന്ന് ഡ്രോൺ അവശിഷ്ടങ്ങൾ വീണു. പടിഞ്ഞാറൻ ഇറാഖിൽ അമേരിക്കൻ ഇന്ധന ടാങ്കറായ കെ.സി -135 തകർന്നു വീണു. സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ബ്രിക്സ് കൂട്ടായ്മയുടെ ഇടപെടൽ ഇറാൻ തേടി. ഒമാനിൽ ഇതുവരെ നടന്ന ആക്രമണങ്ങളൊന്നും തങ്ങൾ നടത്തിയതല്ലെന്നാണ് ഇറാൻ പറയുന്നത്.

ഇന്ന് നടന്ന ആക്രമണം വ്യവസായ മേഖലയിലേക്കാണ്. സോഹാറിൽ അൽ അവാഹി ഇൻഡസ്ട്രിയൽ ഏരിയയിൽ അപകടത്തിൽ കൊല്ലപ്പെട്ടത് രണ്ട് പ്രവാസികൾ. മറ്റുള്ളവർക്ക് പരിക്കേറ്റു. ഇതിന് തൊട്ടടുത്ത റിഫൈനറിയാണ് ലക്ഷ്യം വെച്ചതെന്ന് കരുതുന്നു. സെൻട്രൽ ദുബായിലാണ് ഇന്ന് മറ്റൊരു ഡ്രോൺ അവശിഷ്ടം പതിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ല.

സൗദിയിലേക്ക് നിരന്തരമായ ആക്രമണമാണ് നടക്കുന്നത്. പടിഞ്ഞാറൻ ഇറാഖിൽ രണ്ട് അമേരിക്കൻ യുദ്ധ വിമാനങ്ങൾ അപകടത്തിൽ പെട്ടത് അമേരിക്കയ്ക്ക് വലിയ തിരിച്ചടിയായി. ഇന്ധനം നിറയ്ക്കുന്ന കെസി-135 സൈനിക വിമാനം തകർന്നുവീണു. രണ്ടാമത്തേത് സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനം വെടിവെച്ചിട്ടതാണെന്ന് ഇറാൻ്റെ അവകാശവാദം. ഇരാനുമായി തുടർച്ചയായി സംസാരിക്കുന്ന ഇന്ത്യ, ഇന്നും വിദേശകാര്യമന്ത്രിയുമായി സംസാരിച്ചു. ബ്രിക്സ് ഉൾപ്പടെ സ്വാധീന ശേഷിയുള്ള കൂട്ടായ്മകൾ ഇറാനെതിരായ ആക്രമണങ്ങളെ അപലപിക്കുകയും സമാധാനത്തിനായി ഇടപെടുകയും ചെയ്യണമെന്ന് എസ്. ജയശങ്കറോട് അബ്ബാസ് അരഗ്ച്ചി ആവശ്യപ്പെട്ടു.

അവസാനിക്കാത്ത യുദ്ധം; ഒമാനിൽ ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ രണ്ടു മരണം | Oman | Iran