വൈകി വീട്ടിലെത്തിയതിന് വഴക്ക് പറഞ്ഞു; വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ 60 കാരന്‍ ബലാത്സംഗം ചെയ്തു

By Web TeamFirst Published Feb 15, 2019, 11:41 PM IST
Highlights

രാത്രി വൈകി വീട്ടിലെത്തിയതിന് പെണ്‍കുട്ടിയെ സഹോദരി വഴക്ക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടി വീടുവിട്ടിറങ്ങിയത്.

മുംബൈ: വീട്ടില്‍ നിന്ന് ഒളിച്ചോടിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ അറുപതുകാരന്‍ ബലാത്സംഗം ചെയ്തു. മുംബൈയിലാണ് സംഭവം. രാത്രി വൈകി വീട്ടിലെത്തിയതിന് പെണ്‍കുട്ടിയെ സഹോദരി വഴക്ക് പറയുകയും അടിക്കുകയുംചെയ്തിരുന്നു. ഇതേതുടര്‍ന്ന്  വീടുവിട്ടിറങ്ങി പന്‍വേലിലേക്ക് ട്രെയിനില്‍ യാത്രതിരിക്കുകയായിരുന്നു പെണ്‍കുട്ടി.

പിറ്റേദിവസം രാവിലെ പന്‍വേല്‍ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയെ സമീപിച്ച പ്രതി ഗണേഷ് കൃഷ്ണ ഷെട്ടി ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഒരു ലോഡ്ജിലെത്തിച്ച് ഇയാള്‍ ബലാത്സംഗം ചെയ്തു. പിന്നീട് സ്റ്റേഷനിലെത്തിച്ച പെണ്‍കുട്ടിക്ക് ഭക്ഷണം വാങ്ങാനായി ഇയാള്‍ പോയി.

തനിയെ കരഞ്ഞുകൊണ്ട് നിന്ന പെണ്‍കുട്ടിയുടെ അടുത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. തുടര്‍ന്ന് ഭക്ഷണം വാങ്ങാന്‍ പോയി തിരിച്ചെത്തിയ ഗണേഷ്  ഗണേഷ് കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

click me!