അന്താരാഷ്ട്ര കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണവും വെള്ളിയും നേടി തൊടുപുഴ സ്വദേശിനി

By Web TeamFirst Published Dec 15, 2018, 10:18 PM IST
Highlights

ഫൈറ്റിംഗ് വിഭാഗത്തിൽ സ്വർണ്ണവും കാത്ത വിഭാഗത്തിൽ വെള്ളിയും. കൊളംബോ സുഗന്ധദാസ ഇന്‍റര്‍ നാഷണൽ സ്റ്റേഡിയത്തിലായിരുന്നു മത്സരങ്ങൾ. ഏഴു വർഷം മുമ്പ് സ്വയരക്ഷക്കായ് തുടങ്ങിയ കരാട്ടേ പരിശീലനമാണ് മാളവികയെ നേട്ടങ്ങളിലേക്കെത്തിച്ചത്.

തൊടുപുഴ: ശ്രീലങ്കയിൽ നടന്ന അന്താരാഷ്ട്ര കരാട്ടെ ചാമ്പ്യൻഷിപ്പിൽ രണ്ടു വിഭാഗങ്ങളിലായ് സ്വർണ്ണവും വെളളിയും നേടി തൊടുപുഴ സ്വദേശിനി. ഒമ്പതാം ക്ളാസ് വിദ്യാർത്ഥിനി മാളവികയാണ് കരാട്ടെ യുദ്ധമുറയിലും അഭ്യാസത്തിലും മെഡലുകൾ നേടിയത്. കരാട്ടെ  ബ്ളാക് ബെൽറ്റ് വിഭാഗത്തിൽ ശ്രീലങ്ക, യുഎഇ പാക്കിസ്ഥാൻ താരങ്ങളെ പരാജയപ്പെടുത്തിയാണ് മാളവിക മെഡലുകൾ നേടിയത്. 

ഫൈറ്റിംഗ് വിഭാഗത്തിൽ സ്വർണ്ണവും കാത്ത വിഭാഗത്തിൽ വെള്ളിയുമാണ് മാളവിക നേടിയത്. കൊളംബോ സുഗന്ധദാസ ഇന്‍റര്‍ നാഷണൽ സ്റ്റേഡിയത്തിലായിരുന്നു മത്സരങ്ങൾ. ഏഴു വർഷം മുമ്പ് സ്വയരക്ഷക്കായ് തുടങ്ങിയ കരാട്ടേ പരിശീലനമാണ് മാളവികയെ നേട്ടങ്ങളിലേക്കെത്തിച്ചത്. ഇന്ത്യയെ പ്രതിനിധാനം ചെയ്ത 26 അംഗ സംഘത്തിൽ കേരള ടീമിലെ 12 പേരിലൊരാളാണ് മാളവിക. മുമ്പും രാജ്യത്ത് നടന്ന അന്താരാഷ്ട്ര മത്സരങ്ങളിലടക്കം മാളവിക നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. മുതലിയാർ മഠം സ്വദേശി രാജ് വൈലോപ്പിള്ളിയുടെയും ബിന്ദുവിന്‍റെയും മകളാണ് മാളവിക.
 

click me!