നീലേശ്വരം ശിവക്ഷേത്രത്തിലെ വഴിപാട് സ്വര്‍ണം കാണാതായെന്ന് പരാതി ,നിലവിലുള്ള സ്വര്‍ണത്താലികളില്‍ ചിലത് മുക്കു പണ്ടമാണെന്നും ആക്ഷേപം

Published : Oct 08, 2025, 09:04 AM IST
Neeleswaram temple

Synopsis

നീലേശ്വരം ശിവക്ഷേത്രത്തിലെ മുന്‍ ഭരണ സമിതിക്കെതിരെ ഇപ്പോഴത്തെ ഭരണ സമിതി പോലീസിലും ദേവസ്വം ബോര്‍ഡ് വിജിലന്‍സിലും  പരാതി നല്‍കി

കാസര്‍കോട്:മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ നീലേശ്വരം ശിവക്ഷേത്രത്തിലും സ്വര്‍ണം കാണാതായതായി പരാതി..മുന്‍ ഭരണ സമിതിക്കെതിരെ ഇപ്പോഴത്തെ ഭരണ സമിതി പോലീസിലും ദേവസ്വം ബോര്‍ഡ് വിജിലന്‍സിലും  പരാതി നല്‍കി.സ്വര്‍ണം വെള്ളി ആഭരണങ്ങളാണ് കാണാതായത്.ദേവസ്വം ബോര്‍ഡ് എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണം നഷ്ടപ്പെട്ടതായി സ്ഥീരികരിച്ചു.നിലവിലുള്ള സ്വര്‍ണത്താലികളില്‍ ചിലത് മുക്കു പണ്ടമാണെന്നും ആക്ഷേപം ഉണ്ട്.വഴിപാടായി കിട്ടിയ സ്വര്‍ണമാണ് കാണാതായിരിക്കുന്നത്

ബാലുശ്ശേരി കോട്ട പരദേവതാക്ഷേത്രത്തിലെ സ്വര്‍ണം കാണാതായെന്ന പരാതിയില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്‍റെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന്  മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ സിജു  പറഞ്ഞു.അഞ്ച് വര്‍ഷമായി ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് ഓ‍ഡിറ്റിംഗ് നടത്തിയില്ല.മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ വിനോദ് കുമാര്‍ കണക്ക് കൈമാറിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പലവട്ടം  ദേവസ്വം ബോര്‍ഡിനെ അറിയിച്ചതാണ്.എന്നിട്ടും നടപടിയുണ്ടായില്ല.57.37 പവന്‍ സ്വര്‍ണമാണ് വിനോദ് കുമാറിന് മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ കൈമാറിയത്.ഇപ്പോള്‍ എത്ര സ്വര്‍ണം ക്ഷേത്രത്തിലുണ്ടെന്നതില്‍ വ്യക്തതയില്ല.സമഗ്ര അന്വേഷണം വേണമെന്നും  സിജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം