
പൂനെ: ഗതാഗത നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി നിരത്തുകളിലൂടെ പായുന്നവര്‍ സ്ഥിരം കാഴ്ചയായിരിക്കും. ഇങ്ങനെ പായുന്നത് മൂലം റോഡുകളില്‍ ഓരോ വര്‍ഷവും ജീവന്‍ പൊലിയുന്നവരുടെ കണക്കുകള്‍ ആരെയും ഒന്ന് ഞെട്ടിക്കും. എങ്കിലും റോഡുകളെ റേസ് ട്രാക്കുകള്‍ ആക്കുന്നവരുടെ എണ്ണം കൂടുന്നതല്ലാതെ ഒരു കുറവുമുണ്ടാകുന്നില്ല.
അത്തരക്കാര്‍ ഈ പരീക്ഷണത്തെപ്പറ്റി ഒന്ന് വായിക്കുന്നത് നല്ലതായിരിക്കും. പൂനെയില്‍ ട്രാഫിക് ഡിസിപിയായ തേജ്വസി സത്പുട്ടെയാണ് വ്യത്യസ്തമായ ഈ ആശയത്തിന് പിന്നില്‍. രണ്ട് പേര്‍ക്ക് ഒരേ ബെെക്കുകള്‍ നല്‍കിയായിരുന്നു പരീക്ഷണം. കത്ത്രാജ് മുതല്‍ എസ് നഗര്‍ വരെയുള്ള പത്ത് കിലോമീറ്റര്‍ ഇരുവരും ഡ്രെെവ് ചെയ്യണം.
ഒരാള്‍ എല്ലാ ഗതാഗത നിയമങ്ങളും തെറ്റിച്ച് എത്രയും വേഗം ലക്ഷ്യത്തിലെത്താമോ അത്രയും വേഗത്തില്‍ വണ്ടിയോടിച്ച് പോകണം. ഒരാള്‍ എല്ലാ ഗതാഗത നിയമങ്ങളും പാലിച്ച് മാത്രമെ ബെെക്ക് ഓടിക്കാവൂ. എന്തായാലും ഈ പരീക്ഷണത്തിന്‍റെ ഫലം വന്നതോടെ എല്ലാവരും ഒന്ന് ഞെട്ടി.
എസ് നഗറില്‍ ആദ്യം എത്തിയത് നിരത്തില്‍ പാഞ്ഞ് പോയ ആള്‍ തന്നെയാണ്. പക്ഷേ, വെറും നാലിന് മിനിറ്റ് വ്യത്യാസത്തില്‍ എല്ലാ നിയമങ്ങളും പാലിച്ച് എത്തിയ ആളും ലക്ഷ്യത്തിലെത്തി. ഈ നാല് മിനിറ്റിന് വേണ്ടി ജീവന് പണയപ്പെടുത്തണോയെന്നാണ് തേജ്വസി ചോദിക്കുന്നത്. എന്തായും ഡിസിപിയുടെ പരീക്ഷണം സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam