ഇന്ധനവുമായി പോയ ഗുഡ്‌സ് ട്രെയിനിന് തീപിടിച്ചു

Published : Sep 14, 2018, 02:33 PM ISTUpdated : Sep 19, 2018, 09:25 AM IST
ഇന്ധനവുമായി പോയ ഗുഡ്‌സ് ട്രെയിനിന് തീപിടിച്ചു

Synopsis

ഇന്ധനവുമായി പോയ ഗുഡ്‌സ് ട്രെയിനിന് തീപിടിച്ചു. ടാങ്കറിൽ നിന്നും ഇന്ധനം ചോർന്നാണ് തീ പടർന്നത്. കൃത്യസമയത്ത് തീ അണച്ചതിനാൽ ഒഴിവായത് വൻ ദുരന്തം.

കോട്ടയം: കോട്ടയത്ത് ഇന്ധനടാങ്കർ ട്രെയിന് തീപിടിച്ചു. ഉടൻ തീയണച്ചതിനാൽ അപകടം ഒഴിവായി. ട്രെയിന് തീപിടിച്ചതോടെ കോട്ടയം വഴിയുള്ള ട്രയിൻ ഗതാഗതം രണ്ട് മണിക്കൂർ തടസപ്പെട്ടു. ഇരുമ്പനം ഐഒസി പ്ലാന്‍റില്‍ ഇന്ധനം നിറച്ച് തിരുനെൽവേലിക്ക് പോയ ട്രെയിന്‍ ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് തീപിടിച്ചത്. ആറ് ടാങ്കറുകൾ ചോർന്നു. മുട്ടമ്പലം റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ എത്തിയപ്പോൾ ഏറ്റവും പിറകിലെ ടാങ്കർ നിറഞ്ഞ് തുളുമ്പി ട്രാക്കിൽ ഇന്ധനം വീണത്. 

വൈദ്യുതി ലൈനിൽ നിന്ന് തീപ്പൊരി വീണതോടെ ടാങ്കറിന് തീപിടിച്ചു. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്സ് ഉടൻ തീയണച്ച് അപകടം ഒഴിവാക്കി. പരിശോധനയ്ക്കായി ട്രെയിൻ ചിങ്ങവനത്തും ചങ്ങനാശേരിയിലും പിടിച്ചിട്ടു. അപകടകരമായ നിലയിൽ നിറഞ്ഞുനിന്ന ടാങ്കറിൽ നിന്നും ഇന്ധനം പുറത്തേക്കൊഴുകിയതാണ് തീ പടരൻ കാരണം. കവിഞ്ഞൊഴുകും വിധം ഇന്ധനം നിറച്ച ഐഒസിയ്ക്ക് വീഴ്ച്ച സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. രണ്ട് മണിക്കൂറോളം കോട്ടയം വഴിയുള്ള  ട്രെയിനുകൾ പിടിച്ചിട്ടതിനാൽ യാത്രക്കാർ വലഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആദ്യ ബജറ്റിൽ വൻ വാഗ്ദാനങ്ങളുമായി ഡെപ്യൂട്ടി മേയർ ആശാനാഥ്; കോർപറേഷൻ മുഴുവൻ തുക നൽകുന്ന വീടുകൾ, 20 രൂപയ്ക്ക് ഭക്ഷണം നൽകുന്ന അടൽ ക്യാന്‍റീൻ
ലൈംഗികാതിക്രമ കേസ്: നടൻ സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി, പാസ്പോർട്ട് തിരികെ നൽകി കോടതി