
ദില്ലി:ഐഎസ്ആര്‍ഒ ചാരക്കേസിലെ വിധിയെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് ഉമ്മൻ ചാണ്ടി ഏഷ്യാനെറ്റ് ന്യൂസിനോട്. ഐഎസ്ആർഒ ചാരകേസിൽ നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കാനും ഗൂഡാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് ഡി.കെ ജയിന്‍ അദ്ധ്യക്ഷനായ സമിതിക്ക് രൂപം നല്‍കാനുമാണ് സുപ്രീംകോടതി ഉത്തരവ്.
കേസിന് പിന്നിൽ നടന്നത് വൻ ഗൂഢാലോചനയെന്നാണ് വിധിയോട് പ്രതികരിക്കവേ പത്മജ പറഞ്ഞത്. സജീവ രാഷ്ട്രീയ രംഗത്തുള്ള അഞ്ച് നേതാക്കളാണ് പിന്നിലെന്നും ഉദ്യോഗസ്ഥർ ചിലരുടെ കയ്യിലെ ചട്ടുകം ആയിരുന്നെന്നുമാണ് പത്മജ പറഞ്ഞത്. ഇവർ ആരൊക്കെയെന്ന് ജുഡീഷ്യൽ കമ്മീഷന് മുന്നിൽ വെളിപ്പെടുത്തും. കരുണാകരനെ ലക്ഷ്യമിട്ട് നമ്പി നാരായണനെ കരുവാക്കുകയായിരുന്നു. അന്വേഷണം പ്രഖ്യാപിച്ചതിനാൽ കൂടുതൽ കാര്യങ്ങൾ പറയാനില്ലെന്നുമാണ് പത്മജയുടെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam