ട്രംപിന്റെ മുസ്ലിം വിരുദ്ധ നയം; ജീവനക്കാരെ ഗൂഗിൾ തിരികെ വിളിച്ചു

By Web DeskFirst Published Jan 29, 2017, 3:49 AM IST
Highlights

ഉത്തരവിനെതുടർന്ന് ഈ രാജ്യങ്ങളിലുള്ളവരോട് ഉടൻ മടങ്ങിയെത്താൻ ഗൂഗിൾ നിർദ്ദേശിച്ചു. എഴ് രാജ്യങ്ങളിൽനിന്നുള്ളവർക്കുള്ള വിലക്ക് ഗൂഗിളിന്റെ 187 ജീവനക്കാരെ ബാധിക്കുമെന്ന് ഗൂഗിള്‍ സിഇഒ സുന്ദർ പിച്ചെ പറഞ്ഞു. ട്രംപിന്റെ തീരുമാനം വേദനാജനകമാണെന്നും പ്രതിഭകൾ അമേരിക്കയിലെത്തുന്നതിന് ഇത് തടസ്സമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുഎൻ, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാഷ്ട്രങ്ങൾക്കൊപ്പം ഫേസ്ബുക്ക് അടക്കമുള്ള സ്ഥാപനങ്ങളും ഇതിനോടകം കടുത്ത ആശങ്ക അറിയിച്ചു. മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെയും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

സിറിയ, ഇറാഖ്, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള അഭയാര്‍ത്ഥികള്‍ക്കും സന്ദര്‍ശകര്‍ക്കും വിസന്‍കുന്നതാണ് യുഎസ് നിർത്തിവെച്ചത്. ട്രംപ് ഉത്തരവിറക്കിയതിനു പിന്നാലെ മധ്യപൂർവ്വ ദേശത്തുനിന്നുള്ള യാത്രക്കാരെ അമേരിക്കയുടെ വിവിധ വിമാനത്താവളങ്ങളിൽ തടഞ്ഞ് തിരികെയയച്ചു.

നോബേൽ സമ്മാന ജേതാവ് മലാല യൂസഫ്സായ്, ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്ക സക്കർബർഗ് എന്നിവരടക്കമുള്ളവർ ട്രംപിന്റെ നയത്തിനെതിരെ രംഗത്തെത്തിയിരുന്നു. അമേരിക്ക കുടിയേറ്റക്കാരുടെ രാഷ്ട്രമാണെന്നും രാജ്യത്തിന്‍റെ വാതിലുകള്‍ തുറന്നിടുകയാണു വേണ്ടതെന്നും സുക്കര്‍ ബര്‍ഗ് ട്രംപിനെ ഓര്‍മ്മിപ്പിച്ചിരുന്നു.

കലാപങ്ങളും യുദ്ധങ്ങളും നടക്കുന്ന പ്രദേശങ്ങളിൽനിന്നുള്ള അച്ഛനമ്മമാരെയും കുട്ടികളെയും തടയരുതെന്നും അഭയാർഥികളെയും കുടിയേറ്റക്കാരെയും മികച്ച രീതിയിൽ സ്വീകരിച്ചിരുന്ന സംസ്കാരമാണ് അമേരിക്കയ്ക്കുള്ളതെന്നുമായിരുന്നു മലാലയുടെ പ്രതികരണം.

click me!