അമൃത്സറിലെ പ്രാർത്ഥനാലയത്തിന് നേരേ ​ഗ്രനേഡ് ആക്രമണം; മൂന്ന് മരണം, 15 പേർക്ക് പരിക്ക്

Published : Nov 18, 2018, 06:31 PM ISTUpdated : Nov 18, 2018, 06:54 PM IST
അമൃത്സറിലെ പ്രാർത്ഥനാലയത്തിന് നേരേ ​ഗ്രനേഡ് ആക്രമണം; മൂന്ന് മരണം, 15 പേർക്ക് പരിക്ക്

Synopsis

ബൈക്കിലെത്തിയ രണ്ട് പേർ‌ പ്രാർത്ഥനാ ഹാളിന് നേരെ ​ഗ്രനേഡ് വലിച്ചെറിയുകയായിരുന്നു. അക്രമികൾ മുഖംമൂടി ധരിച്ചാണ് എത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. 

അമൃത്സർ: അമൃത്സറിലെ രാജസൻസി ​​​ഗ്രാമത്തിലെ പ്രാർത്ഥനാ ഹാളിന് നേരെ നടന്ന ​ഗ്രനേഡ് ആക്രമണത്തിൽ മൂന്നു പേർ മരിക്കുകയും പതിനഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബൈക്കിലെത്തിയ രണ്ട് പേർ‌ പ്രാർത്ഥനാ ഹാളിന് നേരെ ​ഗ്രനേഡ് വലിച്ചെറിയുകയായിരുന്നു. അക്രമികൾ മുഖംമൂടി ധരിച്ചാണ് എത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. 

​ഗ്രനേഡ് എറിയുന്ന സമയത്ത് പ്രാർത്ഥനാലയത്തിനുള്ളിൽ ഇരുനൂറ്റി അമ്പതോളം പേർ ഉണ്ടായിരുന്നു. ദില്ലിയിൽ ബോംബ് ഭീഷണി നിലനിന്നിരുന്നതിനാൽ പൊലീസ് ജാ​ഗ്രതയിലായിരുന്നു. എന്നാൽ പ്രാർത്ഥനാ ഹാളിൽ ഇത്തരത്തിലൊരു ആക്രമണം ആരും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. സംഭവം നടന്നതിനെ തുടർന്ന് അയൽസംസ്ഥാനങ്ങൾക്കും പൊലീസ് ജാ​ഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. 

ആക്രമണത്തിന് തീവ്രവാദ സ്വഭാവമാണെന്ന് പൊലീസ് ഭാഷ്യം. കാരണം ആക്രമണം നടന്നിരിക്കുന്നത് ആളുകൾ കൂട്ടമായിരിക്കുന്നിടത്താണെന്ന് പൊലീസ് വ്യക്തമാക്കുന്നു. അക്രമണം നടന്നിരിക്കുന്നത് അമൃത്സർ എയർപോർട്ടിന് വെറും എട്ട് കിലോമീറ്റർ അകലെയാണ്. സ്ഫോടനത്തിൽ മരിച്ചവർക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും പരിക്കേറ്റവർക്ക് സൗജന്യ വൈദ്യസഹായം നൽകുമെന്നും മുഖ്യമന്ത്രി അമരീന്ദർ സിം​ഗ് പറഞ്ഞു.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തുടർച്ച ലക്ഷ്യമിട്ട് രം​ഗസ്വാമി, അട്ടിമറിക്കാനുറച്ച് പ്രതിപക്ഷം; പുതുച്ചേരിയിൽ പോര് കടുക്കും
അരിധമൻ ഒരു വാക്ക് മാത്രമല്ല, ശക്തി; ഇന്ത്യയുടെ മൂന്നാമത്തെ ആണവ അന്തർവാഹിനി ഐഎൻഎസ് അരിധമൻ രാജ്യത്തിന് സമർപ്പിച്ച് പ്രതിരോധമന്ത്രി