സിപിഎം മുതിര്‍ന്ന നേതാവ് എംഎം ലോറന്‍സിന്‍റെ ചെറുമകന്‍ ബിജെപിയുടെ ഉപവാസവേദിയില്‍

Published : Oct 30, 2018, 12:58 PM IST
സിപിഎം മുതിര്‍ന്ന നേതാവ് എംഎം ലോറന്‍സിന്‍റെ ചെറുമകന്‍ ബിജെപിയുടെ ഉപവാസവേദിയില്‍

Synopsis

സിഐടിയു മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും മുതിർന്ന സിപിഎം നേതാവുമായ എംഎം ലോറൻസിന്റെ  ചെറുമകൻ ഇമ്മാനുവൽ മിലൻ ജോസഫ് ബിജെപി സമര പന്തലിൽ. 

തിരുവനന്തപുരം: സിഐടിയു മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും മുതിർന്ന സിപിഎം നേതാവുമായ എംഎം ലോറൻസിന്റെ  ചെറുമകൻ ഇമ്മാനുവൽ മിലൻ ജോസഫ് ബിജെപി സമര പന്തലിൽ. അയ്യപ്പന്മാരെ വേട്ടയാടുന്ന പിണറായി സർക്കാരിന്റെ നയത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ പി എസ് ശ്രീധരൻ പിള്ള ഡിജിപി ഓഫീസിന് മുൻപിൽ നടത്തുന്ന ഏകദിന ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ് ഇമ്മാനുവൽ മിലൻ എത്തിയത്.

ശബരിമല വിശ്വാസികള്‍ക്കെതിരെ പെലീസ് നടത്തിയ അതിക്രമങ്ങള്‍ക്കെതിരായ നിലപാടുമായാണ് സമരവേദിയിലെത്തിയതെന്ന് മിലന്‍ പറഞ്ഞു. രക്ഷിതാക്കളുടെ സമ്മതത്തോടെയാണോ സമരത്തിനെത്തിയതെന്ന് ചോദിച്ചപ്പോള്‍ അതൊക്കെ വ്യക്തിപരമായ കാര്യങ്ങളല്ലേ എന്നായിരുന്നു മറുപടി.

രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താല്‍പര്യമുണ്ടെന്നും അത് പഠിക്കുകയാണെന്നും ഏത് പാര്‍ട്ടിയില്‍ ചേരണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും മിലന്‍ വ്യക്തമാക്കി. എംഎം ലോറന്‍സിന്‍റെ മകള്‍ നേരിട്ട് വിളിച്ച് പിന്തുണയറിയിച്ചുവെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥയായതുകൊണ്ടാണ് സമരത്തില്‍ പങ്കെടുക്കാത്തതെന്നും അവരാണ് മകനെ വേദിയില്‍ വിട്ടതെന്നും ശ്രീധരന്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

`പോറ്റിയേ കേറ്റിയേ' ​ഗാനം നീക്കരുത്, മെറ്റക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ് വിഡി സതീശൻ
വിദ്യാർത്ഥിയെ അധ്യാപകൻ മർദിച്ച സംഭവം: പരീക്ഷക്ക് ചോദ്യം ചോദിച്ചത് കേട്ടില്ലെന്ന് പറഞ്ഞതിനാണ് മർദിച്ചതെന്ന് അഞ്ചാം ക്ലാസുകാരൻ, കുട്ടി വീട്ടിലെത്തിയത് കരഞ്ഞുകൊണ്ടാണെന്ന് അമ്മ