
മുസാഫര്‍നഗര്‍: തോക്ക് ചൂണ്ടി ഫാം ഉടമയെ ഭീഷണിപ്പെടുത്തിയ ശേഷം 20 ലക്ഷം രൂപ വിലമതിക്കുന്ന എരുമകളെ തട്ടിയെടുത്ത് അജ്ഞാത സംഘം. ഇരുപത്തിയഞ്ചോളം പേരടങ്ങിയ സംഘമാണ് ഡയറി ഫാമുകള്‍ ഏറെയുള്ള രത്‌നാപുരിയെന്ന ഗ്രാമത്തിലെ ഒരു ഫാമില്‍ കയറി ഉടമയെ ഭീഷണിപ്പെടുത്തി എരുമകളെ തട്ടിയെടുത്തത്.
ഫാം ഉടമയായ നരേഷ് കുമാറും മകന്‍ മോഹിത്തും സ്ഥലത്തുള്ളപ്പോഴാണ് സംഭവം നടന്നത്. തോക്കുമായി എത്തിയ സംഘം ഇരുവരെയും ഭീഷണിപ്പെടുത്തി തോക്കിന്‍മുനയില്‍ നികര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ കണ്‍മുന്നില്‍ വച്ച് തന്നെ എരുമകളെ രണ്ട് വാഹനങ്ങളിലായി കടത്തി.
എരുമകള്‍ക്ക് പുറമെ ഫാമിലുണ്ടായിരുന്ന ഒരു ബൈക്കും ഇരുവരുടെയും മൊബൈല്‍ ഫോണുകളും സംഘം കവര്‍ന്നതായി നരേഷ് പൊലീസിനോട് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ പൊലീസ് സ്റ്റേഷനിലേക്കുള്ള റോഡ് ഉപരോധിച്ചു. എന്നാല്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും, കവര്‍ച്ചാസംഘത്തിന് വേണ്ടിയുള്ള തിരച്ചില്‍ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam