വടകരയിലും മുക്കത്തും ഇന്ന് ഹര്‍ത്താല്‍

By Web TeamFirst Published Nov 22, 2018, 8:57 AM IST
Highlights

കോഴിക്കോട് വടകരയില്‍ വ്യാപാരികളുടെ ഹര്‍ത്താല്‍ തുടങ്ങി. ശുചിമുറി മാലിന്യം അഴുക്ക് ചാലിലേക്ക് ഒഴുക്കി വിട്ടു എന്നാരോപിച്ച് മുനിസിപ്പാലിറ്റി ചില ഹോട്ടലുകള്‍ സീല്‍ ചെയ്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.

 

കോഴിക്കോട്:  കോഴിക്കോട് വടകരയില്‍ വ്യാപാരികളുടെ ഹര്‍ത്താല്‍ തുടങ്ങി. ശുചിമുറി മാലിന്യം അഴുക്ക് ചാലിലേക്ക് ഒഴുക്കി വിട്ടു എന്നാരോപിച്ച് മുനിസിപ്പാലിറ്റി ചില ഹോട്ടലുകള്‍ സീല്‍ ചെയ്തതിൽ പ്രതിഷേധിച്ചാണ് ഇന്ന് (22-11-2018) ഹർത്താൽ. രാവിലെ ആറ് മണി മുതലാണ് ഹര്‍ത്താല്‍ ആരംഭിച്ചിരിക്കുന്നത്. കടകള്‍ എല്ലാം അടച്ചുകിടക്കുന്നു. ഹോട്ടലുകള്‍ അനിശ്ചിതക്കാലത്തേക്ക് അടച്ചിടുമെന്നും സൂചനയുണ്ട്. 

അതേസമയം, മുക്കം സര്‍വീസ് സഹകരണ ബാങ്കിലെ യുഡിഎഫ് ഭരണസമിതിയെ അട്ടിമറിക്കാൻ സിപിഎം ശ്രമിക്കുന്നുവെന്നാരോപിച്ച് മുക്കത്ത് യുഡിഎഫ് ഹർത്താലും തുടങ്ങി. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് ഹര്‍ത്താല്‍.

click me!