യുവതികളെ ശബരിമലയിലെത്തിച്ചതിന് പിന്നില്‍ സിപിഎം: കെ സുധാകരന്‍

Published : Jan 04, 2019, 03:17 PM ISTUpdated : Jan 04, 2019, 03:23 PM IST
യുവതികളെ ശബരിമലയിലെത്തിച്ചതിന് പിന്നില്‍ സിപിഎം: കെ സുധാകരന്‍

Synopsis

യുവതികളെ ശബരിമലയില്‍ എത്തിച്ചതിന് പിന്നില്‍ സിപിഎം. തറവാട്ടിൽ പിറന്ന ഒരു യുവതിയും ശബരിമലയിൽ പോകില്ലെന്ന് കെ സുധാകരൻ.

കോഴിക്കോട്: യുവതികളെ ശബരിമലയില്‍ എത്തിച്ചതിന് പിന്നില്‍ സിപിഎം എന്ന്  കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്‍റ് കെ സുധാകരന്‍. ദേവസ്വം ബോർഡ് നൽകിയ സാവകാശ ഹർജിയിൽ തീരുമാനം വരുന്നത് വരെയെങ്കിലും ശബരിമലയിൽ സർക്കാർ യുവതീ പ്രവേശനം അനുവദിക്കരുതായിരുന്നു.

ബിന്ദുവിനും കനക ദുർഗക്കും വാടകയ്ക്ക് മുറിയെടുത്ത് നൽകിയത് കണ്ണൂരിൽ നിന്നുള്ള ഷിജിത്ത് എന്ന പൊലീസുകാരനാണ്. എസ്എഫ്ഐ മട്ടന്നൂർ മുൻ ഏരിയാ സെക്രട്ടറിയായ ഈ പൊലീസുകാരൻ പിണറായിയുടെ വിശ്വസ്തനാണെന്നും സുധാകരൻ പറഞ്ഞു. കേരളത്തിലെ കലാപത്തിന് ഉത്തരവാദി പിണറായിയെന്നും സുധാകരൻ കോഴിക്കോട് പറഞ്ഞു. തറവാട്ടിൽ പിറന്ന ഒരു യുവതിയും ശബരിമലയിൽ പോകില്ലെന്ന് കെ സുധാകരൻ പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വയനാടിന് വലിയ ആശ്വാസം, സർക്കാരിന്റെ നിർണായക ഉത്തരവ്, വനം വകുപ്പിൻ്റെ 28 ഏക്കർ ഏറ്റെടുക്കും, ഭൂമി മെഡിക്കൽ കോളേജ് വികസനത്തിന്
'ദാരിദ്ര്യം നിലവിൽ കുറഞ്ഞു, മധ്യവർഗ്ഗമോ അതിലേക്ക് ഉയരാൻ ആഗ്രഹിക്കുന്നവരോ ആണ് ഇപ്പോൾ കേരളത്തിൽ അധികം പേരുമെന്ന് ടിഎം തോമസ് ഐസക്