ഇന്നും മഴ തുടരുമെന്ന് മുന്നറിപ്പ്; വടക്കോട്ടുള്ള ജില്ലകളില്‍ കനത്ത മഴക്ക് സാധ്യത

By Web TeamFirst Published Aug 17, 2018, 8:45 AM IST
Highlights

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. എറണാകുളം മുതൽ വടക്കോട്ടുള്ള ജില്ലക ളിൽ ശകതമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നാശം വിതച്ച മഴയിലും പ്രളയത്തിലും രണ്ടു ദിവസത്തിനിടെ 91 പേരാണ് മരണപ്പെട്ടത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. എറണാകുളം മുതൽ വടക്കോട്ടുള്ള ജില്ലക ളിൽ ശകതമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നാശം വിതച്ച മഴയിലും പ്രളയത്തിലും രണ്ടു ദിവസത്തിനിടെ 91 പേരാണ് മരണപ്പെട്ടത്. കൊച്ചിയിലും ചാലക്കുടിയിലും ആലുവയിലും പത്തനംതിട്ടയിലുമായി പതിനായിരങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. 

ആശങ്കകള്‍ ഇരട്ടിയാക്കി ഇടുക്കി ഡാമിലെ ജലനിരപ്പ് പൂർണസംഭരണശേഷിയിലേക്ക് അടുക്കുകയാണ്. പ്രദേശത്ത് ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാല്‍  ഇടുക്കിയിലെ ഇപ്പോഴത്തെ ജലനിരപ്പ് 2402.20 അടിയിലെത്തിയിരിക്കുകയാണ്. 2403 അടിയാണ് ഇടുക്കി ഡാമിന്‍റെ പരമാവധി സംഭരണ ശേഷി. അണക്കെട്ടിന്‍റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയേക്കുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

click me!